HOME
DETAILS

പെട്രോമാക്‌സും മീന്‍പിടിത്തവും മലയോരത്തിന്റെ നോമ്പോര്‍മ

  
backup
May 23 2018 | 06:05 AM

%e0%b4%aa%e0%b5%86%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%87%e0%b4%be%e0%b4%ae%e0%b4%be%e0%b4%95%e0%b5%8d%e2%80%8c%e0%b4%b8%e0%b5%81%e0%b4%82-%e0%b4%ae%e0%b5%80%e0%b4%a8%e0%b5%8d%e2%80%8d%e0%b4%aa%e0%b4%bf

 


ശ്രീകണ്ഠപുരം: റമദാന്‍ ആരംഭിച്ചാല്‍ ഒന്നുമുതല്‍ മുപ്പതുവരെ ദിനങ്ങളില്‍ മലയോരത്തെ മുസ്‌ലിം പള്ളികളില്‍ നോമ്പ് മുറിക്കുന്ന സമയത്തെ തരിക്കഞ്ഞിയും നെയ്ക്കഞ്ഞിയും ഇന്നലെയെന്ന പോലെ ഇവിടുത്തെ പഴയമനസുകളില്‍ ഇന്നുമുണ്ട്. നോമ്പ് 17നു ശ്രീകണ്ഠപുരത്തെ പ്രധാന തറവാടുകളിലൊന്നായ അയ്യകത്തുകാരുടെ വകയായുള്ള നേര്‍ച്ചക്കഞ്ഞി പ്രസിദ്ധമാണ്. ഇതിനായി മലയോരത്തെ മലമടക്കുകളില്‍ നിന്നു നാമമാത്രമായ വിശ്വാസി സമൂഹം ശ്രീകണ്ഠപുരത്തേക്കു കുന്നിറങ്ങും. നോമ്പിനു മുന്നോടിയായുള്ള ബറാഅത്ത് രാവില്‍ എല്ലാവീടുകളിലും കയറിയിറങ്ങിയുള്ള സ്വലാത്ത് ചൊല്ലല്‍ ഇന്നും പ്രായമായവരുടെ മനസിലുണ്ട്.
ബറാഅത്തോ ബര്‍ക്കത്തോ, പ്രവാചകന്റെ സുന്നത്തോ, ബറാഅത്തോ ബര്‍ക്കത്തോ പള്ളി വിളക്കില്‍ നെയ് വീത്ത് എന്നുള്ള ഈരടികള്‍ ചൊല്ലി നോമ്പിന്റെ വരവറിയിച്ച് വീടുവീടാന്തരം കയറിയിറങ്ങാറുള്ളത്. നോമ്പുവരുമ്പോള്‍ വിശ്വാസികള്‍ക്ക് ഉണ്ടാകുന്ന ഭക്തിയുണര്‍വ് ഓര്‍മയാണെന്നു ശ്രീകണ്ഠപുരത്തെ കുണ്ടസ്‌യില്‍ അബ്ദുറഹ്മാന്‍ പറയുന്നു.
പുഴകളും കൊച്ചരുവികളും നിറഞ്ഞ മലയോരത്ത് പട്ടണങ്ങളുമായി തട്ടിച്ച് നോക്കുമ്പോള്‍ റമദാന്‍ പട്ടിണിയില്‍ നിന്നുള്ള ആശ്വാസമാണ്. അരിയില്ലാത്ത ക്ഷാമകാലങ്ങളില്‍ കൃഷി ചെയ്തുണ്ടാക്കി കപ്പ ഉണക്കിപൊടിച്ച് പത്തലും ദോശയുമുണ്ടാക്കിയായിരുന്നു നോമ്പുതുറയെന്നു മലപ്പട്ടത്തെ കാളാന്‍കുന്നില്‍ മുഹമ്മദ് പങ്കുവച്ചു.
മലയോരത്ത് അന്ന് ഇന്നത്തെ പോലെ നോമ്പിനു കറിവയ്ക്കാന്‍ നല്ലമീന്‍ കിട്ടാറില്ല. കറിവയ്ക്കാനുള്ളത് ഒപ്പിക്കാന്‍ നാട്ടുംപുറത്തെന്നാലും അഞ്ചുപേരടങ്ങുന്ന സംഘം തറാവീഹ് നിസ്‌കാരാനന്തരം പള്ളിയില്‍ നിന്നു നേരെ പോകുന്നതു പെട്രോമാക്‌സും ചൂട്ടയുമായി പുഴയിലേക്കാണ്. താരതമ്യേന വെള്ളം കുറവുള്ള ഭാഗങ്ങളില്‍ നനയാതിരിക്കാന്‍ ഒരാള്‍ പെട്രോമാക്‌സ് പൊക്കിപിടിക്കുകയും കൂട്ടത്തിലുള്ള ആളുകള്‍ മാറി മാറി വാക്കത്തികൊണ്ടും വലകൊണ്ടും മീന്‍പിടിക്കുന്ന പതിവ് കരുമങ്കയം ഭാഗത്തു പണ്ടുണ്ടായിരുന്നു. ആണുങ്ങള്‍ മീനും കൊണ്ടുവരുന്നതും കാത്ത് പെണ്ണുങ്ങള്‍ ദിക്‌റും ഖുര്‍ആന്‍ സൂക്തങ്ങള്‍ ഓതിയും കാത്തിരിക്കും. അന്ന് അരുവികളില്‍ നിന്നും പുഴയില്‍ നിന്നും കിട്ടുന്ന മീന്‍കറി വച്ച് കൊണ്ടുള്ള മുത്താഴവും അത്താഴവും രുചികരമായിരുന്നുവെന്ന് കരുമങ്കയത്തെ തലമുതിര്‍ന്നയാളായ കുന്നുവയില്‍ മൂസാന്‍ ഓര്‍ക്കുന്നു.
ഞങ്ങള്‍ കുട്ടികളായിരിക്കുമ്പോള്‍ പെട്രോമാക്‌സുമായി തറാവീഹിനു ശേഷം മീന്‍പിടിക്കാന്‍ പോകുന്ന മുതിര്‍ന്നവരെ കണ്ട ഓര്‍മയുണ്ടെന്ന് ഇവിടുത്തെ മുഹമ്മദ് മൗലവിയും സമ്മതിച്ചു. 25 വര്‍ഷം മുമ്പ് വരെ ഇരിക്കൂര്‍ നിലാമുറ്റം, പെരുവളത്തുപറമ്പ്, കുളിഞ്ഞ, കുട്ടാവ് പ്രദേശങ്ങളില്‍ നോമ്പിനു കണ്ടുവരുന്ന രീതിയാണു കൊട്ടുമുട്ടല്‍.
മഹല്ലിന്റെ തുച്ഛമായ ശമ്പളത്തിനു നിയോഗിക്കുന്ന പെരുവളത്തുപറമ്പിലെ പുത്തന്‍പുരയില്‍ മേമിയും കൂട്ടുകാരുമാണു കൊട്ടുമുട്ടി ജനങ്ങളെ അറിയിക്കുക. ''അത്താഴത്തിനു സമയമായേ, ഉമ്മ പെങ്ങന്‍മാരെ എണീക്കൂ' എന്നു വിളിച്ചു പറഞ്ഞായിരുന്നു ഡും, ഡും ഡും മുട്ടുക. കഴിഞ്ഞ വര്‍ഷമാണു മേമിക്കയുടെ മരണം. നോമ്പിന്റെ പഴയകാല ഓര്‍മ പുതുതലമുറയ്ക്കായി പകരാന്‍ ഇന്നും പ്രായമായവര്‍ക്ക് ആവേശമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago
No Image

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

uae
  •  2 months ago