മാഹി അക്രമം: എട്ട് സി.പി.എം പ്രവര്‍ത്തകരെ റിമാന്‍ഡ് ചെയ്തു
തലശ്ശേരി: മാഹി പള്ളൂരില്‍ കൊല്ലപ്പെട്ട സി.പി.എം നേതാവ് കണ്ണിപ്പൊയില്‍ ബാബുവിന്റെ വിലാപ യാത്രയ്ക്കിടെയുണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് എട്ട് സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റിലായി. മാഹി പൊലിസ് സൂപ്രണ്ട് ആര്. രാധാകൃഷ്ണയുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ മുതല്‍ ആരംഭിച്ച റെയ്ഡിലാണ് പ്രതികളെ പിടികൂടിയത്. മാഹിയിലും പള്ളൂരിലുമുള്ള സി.പി.എം പ്രവര്‍ത്തകരുടെ വീടുകളിലും പാര്‍ട്ടി ഓഫിസിലുമാണ് പൊലിസ് റെയ്ഡ് നടത്തിയത്.
സി.പി.എം പ്രവര്‍ത്തകരായ പന്തക്കല്‍ സ്വദേശികളായ ബിജിത്ത്, നമേഷ്, പള്ളൂരിലെ ദാമോദരന്‍, രാജേഷ്, ചാലക്കരയിലെ അരുണ്‍ തുടങ്ങി എട്ടുപേരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ മാഹി മജ്സ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.
മാഹി തീരദേശ പൊലിസിന്റെ ജീപ്പ് കത്തിക്കുകയും ബി.ജെ.പി-ആര്.എസ്.എസ് പ്രവര്‍ത്തകരുടെ കടകളും വീടുകളും തകര്‍ക്കുകയും പള്ളൂരിലെ ബി.ജെ.പി ഓഫിസായ മാരാര്‍ജി മന്ദിരത്തിന് തീയിട്ട കേസിലുമാണ് പ്രതികള്‍ പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ട് 500 സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരേ പൊലിസ് കേസെടുത്തിരുന്നു. ഇതില്‍ 63 പ്രതികളെ തിരിച്ചറിഞ്ഞിരുന്നു.കഴിഞ്ഞ എട്ടിന് വൈകുന്നേരമായിരുന്നു സംഘര്‍ഷം. കൊല്ലപ്പെട്ട കണ്ണിപ്പൊയില്‍ ബാബുവിന്റെ മൃതദേഹവും വഹിച്ചുള്ള വിലാപ യാത്രക്കിടെയായിരുന്നു അക്രമം. പള്ളൂരില്‍ മൃതദേഹം പൊതുദര്‍ശനത്തിനു വയ്ക്കുന്നതിനു തൊട്ടുമുന്നേയാണ് പൊലിസ് ജീപ്പ് അഗ്നിക്കിരയാക്കുകയും മാര്‍ജി മന്ദിരത്തിനു തീയിടുകയും ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."