HOME
DETAILS
MAL
മലേഷ്യയില്‍ ശരീഅത്ത് കോടതിയുടെ തലപ്പത്ത് വനിതകള്‍
backup
June 29 2016 | 05:06 AM
ക്വാലാലംപൂര്‍: മലേഷ്യന്‍ ഇസ്ലാമിക് ശരീഅത്ത് ഹൈക്കോടതിയില്‍ ജഡ്ജിമാരായി രണ്ടുവനിതകളെ നിയോഗിച്ചു. മുസ്ലിം ഭൂരിപക്ഷ രാജ്യമായ മലേഷ്യയില്‍ ആദ്യമായാണ് ശരീഅത്ത് കോടതിയുടെ തലപ്പത്ത് വനിതകളെ നിയമിക്കുന്നത്.
നൂര്‍ ഹുദ റൊസ്ലാന് (40), നെന്നി ഷുഹൈദ ഷംസുദ്ദീന് (41) എന്നിവരാണ് ചുമതലയേറ്റത്. സുല്‍ത്താന്‍ ശറഫുദ്ദീന്‍ ഇദ്രിസ് ഷാ ആണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ജുഡീഷ്യറിയില്‍ വനിതകളുടെ സാന്നിധ്യം ശുഭസൂചനയാണെന്ന് ഇരുവരും പറഞ്ഞു. ഇസ്ലാമിക നിയമങ്ങള്‍ പ്രകാരമാണ് ശരീഅത്ത് കോടതിയില്‍ വിധിപറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."