മാവിലാംതോടില്‍ പഴശിരാജാ മ്യൂസിയം ഒരുങ്ങുന്നു
പുല്‍പ്പള്ളി: ചരിത്രപ്രധാനമായ വണ്ടിക്കടവ് മാവിലാംതോട്, പഴശിരാജാ മ്യൂസിയം നിര്‍മാണപ്രവൃത്തികള്‍ ആരംഭിച്ചു. ഡി.ടി.പി.സിയുടെ ഫണ്ട് ഉപയോഗിച്ച് കുട്ടികളുടെ ചില്‍ഡ്രന്‍സ് പാര്‍ക്ക് ഉള്‍പ്പെടെയുള്ള നിര്‍മാണ പ്രവൃത്തികളാണ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്. ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്ക് വിശ്രമിക്കാനായി ഏഴോളം ഹട്ടുകളും ഡോര്‍മെറ്ററി പണികളുമാണ് ഇപ്പോള്‍ നടക്കുന്നത്.
ഇതിന് പുറമേ ഒരു കോടി രൂപയുടെ പദ്ധതി പ്രവര്‍ത്തനങ്ങളും ആരംഭിക്കുന്നതോടെ സഞ്ചാരികളായി എത്തുന്ന ചരിത്രാന്വേഷികള്‍ക്ക് ഏറെ സഹായകരമാകും. ഇതിന് പുറമേ ജില്ലാ പഞ്ചായത്തിന്റെ 30 ലക്ഷം രൂപയുടെ ഫണ്ടും വിനിയോഗിക്കുന്നതോടെ വര്‍ഷങ്ങളായി അവഗണിക്കപ്പെട്ട് കിടന്ന മാവിലാംതോടിനെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാക്കാനുള്ള തയാറെടുപ്പിലാണ് ഡി.ടി.പി.സിയും ത്രിതല പഞ്ചായത്തും. പഴശ്ശിരാജാവിന്റെ പ്രതിമ സ്ഥാപിച്ചതിന്റെ മുന്‍വശത്തായാണ് ഹൈടെക് മാതൃകയിലുള്ള ചില്‍ഡ്രന്‍സ് പാര്‍ക്കും ആരംഭിച്ചിരിക്കുന്നത്. നവംബര്‍ 30 ഓടെ പണി പൂര്‍ത്തീകരിക്കാനുള്ള തയാറെടുപ്പിലാണ് അധികൃതര്‍. കര്‍ണാടക വനമേഖലയോട് ചേര്‍ന്ന പഴശിസ്മാരകം കാണാന്‍ രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നായി നിരവധി ആളുകള്‍ എത്തുന്നുണ്ടെങ്കിലും പ്രാഥമികാവശ്യങ്ങള്‍ക്ക് പോലും സൗകര്യമില്ലാത്തത് ടൂറിസ്റ്റുകളെ വലച്ചിരുന്നു. പണി പൂര്‍ത്തിയാക്കുന്നതോടെ ഇതിനെല്ലാം പരിഹാരം കാണാന്‍ കഴിയുമെന്നാണ് അധികൃതര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."