HOME
DETAILS

വന്യമൃഗ ശല്യം; വടക്കനാട്ടെ വീട്ടമ്മമാരുടെ സമരം മൂന്നാം ദിനത്തിലേക്ക്

  
backup
May 23 2018 | 06:05 AM

%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%af%e0%b4%ae%e0%b5%83%e0%b4%97-%e0%b4%b6%e0%b4%b2%e0%b5%8d%e0%b4%af%e0%b4%82-%e0%b4%b5%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d

 

സുല്‍ത്താന്‍ ബത്തേരി: വന്യമൃഗശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വടക്കനാട്ടെ വീട്ടമ്മമാര്‍ വന്യജീവിസങ്കേതം മേധാവിയുടെ കാര്യാലയത്തിനുമുന്നില്‍ നടത്തുന്ന സമരം മൂന്നാം ദിനത്തിലേക്ക്. വടക്കനാട് ഭീതിപരത്തുന്ന കൊമ്പനെ മയക്കുവെടിവെച്ചുപിടികൂടി നീക്കുമെന്ന വനംവകുപ്പിന്റെ വാക്ക് പാലിക്കണമെന്നാവശ്യപ്പെട്ട് വടക്കനാട് ഗ്രാമസംരക്ഷണസമിതിയുടെ നേതൃത്വത്തിലാണ് സമരം.
പ്രദേശവാസികളായ വിജയ നാരായണന്‍, ജ്യോതിസുരേഷ് എന്നിവരാണ് നിരാഹാരം കിടക്കുന്നത്. എന്നാല്‍ സമരം രണ്ടു ദിവസം പിന്നിട്ടിട്ടും അധികൃതര്‍ ഇതുവരെ ചര്‍ച്ചക്ക് തയാറായിട്ടില്ല. പ്രശ്‌നക്കാരനായ കൊമ്പനെ പിടികൂടി പ്രദേശത്ത് നിന്നും നീക്കം ചയ്യാതെ സമരത്തില്‍ നിന്നും പിന്നോട്ടില്ലന്ന ഉറച്ച നിലപാടിലാണ് സമരക്കാര്‍. സമരം രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും പിന്തുണക്കില്ലെന്നും സി.പി.എം വ്യക്തമാക്കിയിരുന്നു. ഭരണപക്ഷത്തിന്റെ പിന്തുണ ലഭിച്ചതാണ് വനം വകുപ്പ് ചര്‍ച്ചക്ക് തയാറാകാതിരിക്കാന്‍ കാരണമെന്നാണ് സൂചന. കൂടാതെ സി.പി.എം നേതൃത്വത്തിന്റെ പിന്തുണയില്ലാത്തതോടെ സര്‍ക്കാരിന്റെ ഇടപെടലും വിഷയത്തില്‍ കാര്യമായുണ്ടാകാനിടയില്ല. അതേസമയം ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ ഇന്നലെ രാവിലെ സമരപ്പന്തലിലെത്തി പിന്തുണ പ്രഖ്യാപിച്ചു. ഗ്രാമ സംരക്ഷണ സമിതിയുടെ സമരത്തിന്റെ ഭാഗമായി പ്രദേശത്ത് ഭീതിപരത്തുന്ന കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടി നീക്കം ചെയ്യുമെന്ന് മന്ത്രി എം.പി, എം.എല്‍.എ, പഞ്ചായത്ത് പ്രസിഡന്റ് എന്നിവര്‍ക്ക് ഉറപ്പു നല്‍കിയിരുന്നെന്നും എന്നാല്‍ ഒരുമാസം പിന്നിട്ടിട്ടും ഉറപ്പ് പാലിച്ചില്ലെന്നും എം.എല്‍.എ പറഞ്ഞു. സമരം വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെയും മന്ത്രിതലത്തിലും ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ടന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കൊമ്പനെ തുരത്തുന്നതിനുള്ള നടപടികള്‍ ഊര്‍ജിതമാക്കിയതായി വയനാട് വന്യജീവസങ്കേതം മേധാവി എന്‍.ടി സാജന്‍ അറിയിച്ചു. മയക്കുവെടിവെച്ചു പിടികൂടാന്‍ ഉത്തരവ് ലഭിക്കുന്ന മുറയ്ക്ക് ആനയെ പിടികൂടി മറ്റൊരിടത്തേക്ക് മാറ്റും. പ്രദേശത്തെത്തിച്ച കുങ്കിയാനകള്‍ക്ക് മദപ്പാടുള്ളതിനാല്‍ മുതമലയില്‍ നിന്നും കുങ്കിയാനകളെ എത്തിച്ചും കൂടതല്‍ വാച്ചര്‍മാരെ പ്രദേശത്ത് നിയോഗിച്ചും റബ്ബര്‍ ബുള്ളറ്റ് ഉപയോഗിച്ചും കൊമ്പനെ തുരത്തുന്ന നടപടികള്‍ ഊര്‍ജിതമാക്കുമെന്നും വാര്‍ഡന്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒമാനില്‍ വീടിന് തീപിടിച്ച് രണ്ട് കുട്ടികള്‍ മരിച്ചു

oman
  •  20 days ago
No Image

യുപി ഷാഹി മസ്ജിദിലെ സര്‍വ്വേക്കെതിരെ പ്രതിഷേധിച്ച മൂന്ന് പേര്‍ വെടിയേറ്റു മരിച്ചു

National
  •  20 days ago
No Image

വനിതാ എസ്.ഐയെ പീഡിപ്പിച്ച കേസ്: മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥനെതിരെ അറസ്റ്റ് വാറന്റ്

National
  •  20 days ago
No Image

'ചേലക്കരയില്‍ എല്‍ഡിഎഫിന്റെ ഭൂരിപക്ഷം കുറഞ്ഞത് പരിശോധിക്കും' കെ രാധാകൃഷ്ണന്‍

Kerala
  •  20 days ago
No Image

ഗസ്സയില്‍ നരവേട്ട തുടര്‍ന്ന് ഇസ്‌റാഈല്‍; രണ്ടു ദിവസത്തിനിടെ കൂട്ടക്കൊല ചെയ്തത് 120 പേരെ

International
  •  20 days ago
No Image

വിദ്യാര്‍ഥികള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ തടയാന്‍ വഴികള്‍ തേടി മദ്രാസ് ഹൈക്കോടതി

National
  •  20 days ago
No Image

കൊച്ചിയില്‍ ഡെങ്കിപ്പനി ബാധിച്ച് വിദേശി മരിച്ചു

Kerala
  •  20 days ago
No Image

അങ്കണവാടിയില്‍ നിന്ന് വീണ കുഞ്ഞിന് ഗുരുതര പരുക്ക്; വിവരം വീട്ടുകാരെ അറിയിച്ചില്ല, ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

Kerala
  •  20 days ago
No Image

'ഉക്രൈനിലേക്ക് പുതിയ അതിശക്ത മിസൈലുകള്‍' മുന്നറിയിപ്പുമായി റഷ്യ 

International
  •  20 days ago
No Image

രാഹുല്‍ മാങ്കൂട്ടത്തില്‍ പുതുപ്പള്ളിയില്‍; ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ പുഷ്പാര്‍ച്ചന നടത്തി

Kerala
  •  20 days ago