അന്വേഷണം എന്‍.ഐ.എ ഏറ്റെടുക്കണം
കരുനാഗപ്പള്ളി: കാസര്‍കോട് റിയാസ് മൗലവി കൊലപാതകക്കേസ് എന്‍.ഐ.എ ഏറ്റെടുക്കണമെന്നും പ്രതികള്‍ക്ക് യു.എ.പി.എ ചുമത്തണമെന്നും മനുഷ്യവകാശ സംഘടന കേരള ഘടകം പ്രസിഡന്റ് ഷഫീഖ് ഷാഹുല്‍ ഹമീദ് കുരിടയ്യവും ജില്ലാ ഓഫിസര്‍ കടത്തൂര്‍ സക്കിര്‍, നിസാം, വിശ്വന്ബാബു, നിസാര്‍ എന്നിവര്‍ അവശ്യപ്പെട്ടു. നിരപരാധികളായ നിരവധി പൊതുപ്രവര്‍ത്തകര്‍ക്കും ന്യൂനപക്ഷ പിന്നാക്ക ദലിദ് വിഭാഗങ്ങള്‍ക്കുമെതിരെ വിവേചനപരമായി യു.എ.പി.എ ചുമത്തുകയും ദീര്‍ഘകാലം ജയിലിലടക്കുകയും ചെയ്യുന്ന എന്‍.ഐ.എ പരസ്യമായി ഭീകരത സൃഷ്ടിക്കുന്ന കൊടിഞ്ഞി, കാസര്‍കോട് കൊലകള്‍ കണ്ടില്ലെന്ന് നടിക്കുന്നത് അപഹാസ്യമാണ്.
ഈ കെലകള്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ആര്.എസ്എസിനെയും സംഘപരിവാറിനെയും നിരോധിക്കാന്‍ കേരള സര്‍ക്കാര്‍ ശുപാര്‍ശ ചെയ്യാന്‍ തയ്യാറവണമെന്ന് ഇന്റെര്‍നാഷണല്‍ ഹുമണ്‍ റൈറ്റ്സ് കേരള ഘടകം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."