ഈജിപ്ഷ്യന്‍ വിമാനത്തിന്റെ ബ്ലാക്ബോക്സ് റിപ്പയര്‍ ചെയ്തു
കെയ്റോ: കഴിഞ്ഞമാസം മധ്യധരണ്യാഴിയില്‍ തകര്‍ന്നുവീണ ഈജിപ്ത് എയര്‍ വിമാനത്തിന്റെ ബ്ലാക്ബോക്സ് റിപ്പയര്‍ ചെയ്തു. ഇതിലുള്ള വിവരങ്ങള്‍ വീണ്ടെടുക്കാനാകുമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ.
പാരിസില്‍ നിന്നു കെയ്റോയിലേക്കുള്ള യാത്രക്കിടെ എം.എസ് 804 വിമാനമാണ് കഴിഞ്ഞമാസം 19ന് മധ്യധരണ്യാഴിയില്‍ വീണത്. 66 പേരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. രണ്ടാഴ്ചയ്ക്കു ശേഷമാണ് കോക്പിറ്റ് വോയ്സ് റെക്കോര്‍ഡറും ബ്ലാക്ബോക്സും കണ്ടെടുത്തത്. തകര്‍ന്ന നിലയിലായിരുന്നു ഇവ. ഇതിലുള്ള വിവരങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന് ഇപ്പോഴും വ്യക്തമല്ല.
ഫ്രാന്‍സിന്റെ എയര്സേഫ്റ്റി വിഭാഗമാണ് ബ്ലാക്ബോക്സ് റിപ്പയര്‍ ചെയ്തത്. തിങ്കളാഴ്ചയാണ് ഫ്രാന്‍സില്‍ നിന്നു റിപ്പയര്‍ ചെയ്ത ബ്ലാക്ബോക്സ് കെയ്റോയില്‍ എത്തിച്ചത്. ഫ്രഞ്ച് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയുടെ ലബോറട്ടറിയിലാണ് ബ്ലാക്ബോക്സ് റിപ്പയര്‍ ചെയ്തതെന്ന് ഈജിപ്ത് ഇന്‍വെസ്റ്റിഗേഷന്‍ കമ്മിഷന് പറഞ്ഞു. രണ്ടാമത്തെ ബ്ലാക്ബോക്സ് ഇന്നു തിരിച്ചെത്തിക്കും. ഇതുവരെയുള്ള വിവരങ്ങള്‍ അനുസരിച്ച് വിമാനത്തിന്റെ തകര്‍ച്ചയ്ക്ക് തീവ്രവാദ പ്രവര്‍ത്തനം കാരണമായിട്ടില്ലെന്നാണ് നിഗമനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."