HOME
DETAILS

മത്സ്യം കഴിച്ച എട്ടോളം പേര്‍ക്ക് തലകറക്കവും ഛര്‍ദിയും; കുലുങ്ങാതെ ഭക്ഷ്യസുരക്ഷാ വകുപ്പ്

  
backup
March 24 2017 | 01:03 AM

%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%b8%e0%b5%8d%e0%b4%af%e0%b4%82-%e0%b4%95%e0%b4%b4%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%8e%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8b%e0%b4%b3%e0%b4%82-%e0%b4%aa


കരുനാഗപ്പള്ളി: മത്സ്യമാര്‍ക്കറ്റില്‍ നിന്നും വാങ്ങിയ സ്രാവ് കറിവച്ചു കഴിച്ച എട്ടോളം പേര്‍ക്ക് തലക്കറക്കവും ഛര്‍ദ്ദിയും അനുഭവപ്പെട്ടു. മുല്ലശ്ശേരിമുക്കിന് തെക്ക് തഴവ സൂര്യചന്ദനം വീട്ടില്‍ അനില്‍കുമാറി(47)നും കുടുംബത്തിനുമാണ് മീന്‍ കഴിച്ചത് ദുരിതമായത്. കഴിഞ്ഞ തിങ്കളാഴ്ച പുതിയകാവ് മത്സ്യമാര്‍ക്കറ്റില്‍ നിന്നും വാങ്ങിയ സ്രാവാണ് കറിവച്ചത്. ഇതിന്റെ മുറിച്ചെടുത്ത ഒരു ഭാഗം കുടുംബവീട്ടില്‍ കൊടുക്കുകയും ചെയ്തു. ഉച്ചയൂണ് കഴിച്ച് രണ്ട് മണിക്കൂര്‍ പിന്നിട്ടപ്പോഴേക്കും മകള്‍ ദേവീചന്ദന(12)ക്ക് ഛര്‍ദ്ദിലും തലക്കറക്കവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചു. രാത്രിയോടെ അനില്‍കുമാറിനെയും ഭാര്യയെയും സമാനമായ അസ്വസ്ഥതയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇക്കാര്യങ്ങള്‍ ഒന്നും അറിയാതെ കുടുംബവീട്ടുകാര്‍ പിറ്റേദിവസം മീന്‍കറി കൂട്ടിയതോടെ അവര്‍ക്കും ഇതേ അസുഖം ഉണ്ടാവുകയായിരുന്നു. മീന്‍ കേടാകാതെ സൂക്ഷിക്കാന്‍ ചേര്‍ത്ത മാരകമായ രാസപദാര്‍ത്ഥം വരുത്തിയ വിഷബാധയായിരുന്നു കാരണം. ഇതിനുശേഷം ഇവരുടെ കൈയുടെയും മുഖത്തിന്റെയും പുറംതൊലി ഇളകി മാറുകയാണ്. മത്സ്യമാര്‍ക്കറ്റുകളിലും മറ്റും ഭക്ഷ്യ സുരക്ഷാവിഭാഗവും ആരോഗ്യ വകുപ്പ് അധികൃതരും യഥാസമയം പരിശോധന നടത്തുന്നില്ലെന്ന പരാതിക്ക് അടിവരയിടുന്ന സംഭവങ്ങളാണ് ഉണ്ടാകുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓഫീസ് സമയത്ത് കൂട്ടായ്മകളും സാംസ്‌കാരിക പരിപാടികളും വേണ്ട; ഉത്തരവ് പുറത്തിറക്കി സംസ്ഥാന സര്‍ക്കാര്‍

Kerala
  •  a month ago
No Image

'ഈ നിയമനം താല്‍ക്കാലികം; അധികകാലം വാഴില്ല' ഹിസ്ബുല്ലയുടെ പുതിയ മേധാവിയേയും വധിക്കുമെന്ന ഭീഷണിയുമായി ഇസ്‌റാഈല്‍

International
  •  a month ago
No Image

നീലേശ്വരത്തെ വെടിക്കെട്ട് അപകടം; പരുക്കേറ്റവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും

Kerala
  •  a month ago
No Image

തെറ്റ് പറ്റിയെന്ന് നവീന്‍ ബാബു പറഞ്ഞു; തനിക്കറിയാവുന്ന കാര്യങ്ങളെല്ലാം മൊഴിയായി നല്‍കിയെന്നും കളക്ടര്‍

Kerala
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ടപകടം;  ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ട്

Kerala
  •  a month ago
No Image

തെലങ്കാനയില്‍ ക്രിസ്ത്യന്‍ പള്ളിയുടെ മതില്‍ തകര്‍ത്ത് ബി.ജെ.പി പ്രവര്‍ത്തകര്‍; അക്രമത്തെ ന്യായീകരിച്ച് എം.പി

National
  •  a month ago
No Image

കാക്കനാട് ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം; ബസ് യാത്രക്കാരി മരിച്ചു

Kerala
  •  a month ago
No Image

ഇസ്‌റാഈലുമായുള്ള ആയുധക്കരാര്‍ റദ്ദാക്കി സ്‌പെയിന്‍

International
  •  a month ago
No Image

സൈബര്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കുത്തനെ കൂടി . നാലുവര്‍ഷം നഷ്ടം -3,207 കോടി

Kerala
  •  a month ago
No Image

നവീന്‍ ബാബുവിന്റെ മരണം: പൊലിസ് അന്വേഷണം ശരിയായ ദിശയിലല്ലെന്ന് ദിവ്യ

Kerala
  •  a month ago