ഭിന്നലിംഗക്കാരുടെ വിവാഹം അനുകൂലിച്ച് പാകിസ്താനില്‍ ഫത്്വ
ഇസ്്‌ലാമാബാദ്: പാകിസ്താനില്‍ ഭിന്നലിംഗക്കാരുടെ വിവാഹം നിയമപരമാക്കിക്കൊണ്ട് ഒരുകൂട്ടം മുസ്്‌ലിം പണ്ഡിതരുടെ ഫത്്‌വ. ഫത്്‌വക്കെതിരേ സമിശ്രപ്രതികരണമാണ് പുറത്തുവരുന്നത്. ഞായറാഴ്ചയാണ് ഫത്്‌വ പുറപ്പെടുവിച്ചത്. ഇസ്്‌ലാമിക കര്‍മശാസ്ത്രമനുസരിച്ച് ഭിന്നലിംഗക്കാര്‍ പ്രത്യക്ഷത്തില്‍ ഏത് ലിംഗത്തോടാണ് കൂടുതല്‍ സാമ്യതയുള്ളതെങ്കില്‍ അവര്‍ക്ക് എതിര്‍ലിംഗക്കാരുമായി വിവാഹം കഴിക്കാമെന്നാണാണ് മതവിധിയെന്ന് ഫത്്‌വ പറയുന്നു. എന്നാല്‍ ഇരുലിംഗത്തോടും കൃത്യമായ മുന്‍തൂക്കം പുലര്‍ത്താത്ത ഭിന്നലിംഗക്കാര്‍ക്ക് വിവാഹം കഴിക്കാന്‍ പാടില്ലെന്നും ഫത്്്‌വയില്‍ പറയുന്നു.
ലാഹോറിലെ തന്‍സീം ഇത്തിഹാദേ ഉമ്മത്ത് ബോഡിയുടെ കീഴിലുള്ള 50 പണ്ഡിതരാണ് ഫത്്‌വയില്‍ ഒപ്പുവച്ചത്. ഭിന്നലിംഗക്കാരെ ഉപദ്രവിക്കുകയും അപമാനിക്കുകയും അവഹേളിക്കുകയും ചെയ്യുന്നത് ഇസ്്‌ലാമിക നിയമപ്രകാരം കുറ്റകൃത്യമാണെന്നും പണ്ഡിതര്‍ അഭിപ്രായപ്പെട്ടു. ഫത്്‌വക്ക് അനുകൂലമായി ഭിന്നലിംഗക്കാരുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനകളും മറ്റും രംഗത്തുവന്നിട്ടുണ്ട്. എന്നാല്‍ ഫത്്‌വക്കെതിരേ തീവ്രഗ്രൂപ്പുകളും തീവ്രവാദവിഭാഗവും പ്രതിഷേധമറിയിച്ചിട്ടുണ്ട്. ശരീഅത്ത് നിയമപ്രകാരം ഭിന്നലിംഗക്കാരുടെ വിവാഹം നേരത്തെ അംഗീകരിച്ചിട്ടുണ്ടെങ്കിലും സമൂഹത്തിന്റെ മനോഭാവം മാറിയിട്ടില്ലെന്ന് ഭിന്നലിംഗക്കാരുടെ അവകാശത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന അല്‍മാസ് ബോബി പറഞ്ഞു. ഭിന്നലിംഗക്കാരുടെ വിവാഹം സ്വവര്‍ഗവിവാഹമായി പരിഗണിച്ച് നേരത്തെ പാകിസ്താനില്‍ നിരവധി പേര്‍ക്കെതിരേ കേസെടുത്തിരുന്നു. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ 45 ഭിന്നലിംഗക്കാരെ തീവ്രവാദികള്‍ക്ക് സ്വാധീനമുള്ള ഖൈബര്‍ പക്്തുഖയില്‍ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ മാസം 23 വയസ്സുള്ള ഭിന്നലിംഗക്കാരുടെ നേതാവും ചികിത്സവൈകി കൊല്ലപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."