കുണ്ടറ പീഡനക്കേസ് പ്രതി വിക്ടറിനെതിരേ പരാതിയുമായി ഒരു പെണ്‍കുട്ടി കൂടി
കൊല്ലം: കുണ്ടറ പീഡനക്കേസ് പ്രതി വിക്ടറിനെതിരേ ഒരു പെണ്‍കുട്ടി കൂടി മൊഴി നല്കി. കുണ്ടറയില്‍ മരിച്ച പെണ്‍കുട്ടിയുടെ ബന്ധുവാണ് രംഗത്തെത്തിയിട്ടുള്ളത്. പ്രതി മൂന്ന് വര്‍ഷമായി തന്നെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നെന്ന് പെണ്‍കുട്ടി കോടതിയില്‍ മൊഴി നല്കി. പ്രാഥമിക ആവശ്യങ്ങള്‍ പോലും ചെയ്യാന്‍ പറ്റാത്തവിധം ക്രൂരമായാണ് പീഡിപ്പിച്ചത്. രാജകുമാരിയെപ്പോലെ കല്യാണം കഴിപ്പിക്കുമെന്നും പറഞ്ഞിരുന്നു. 10 ലക്ഷം രൂപ ബാങ്കിലിടുമെന്ന് പറഞ്ഞ് പ്രലോഭിപ്പിക്കുകയും ചെയ്തിരുന്നു. ഇയാളുടെ വീട്ടില്‍ വച്ചുതന്നെ ഭാര്യയുടെ അറിവോടെയാണ് പീഡനം നടന്നത്.
പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം പൊലിസ് കേസെടുത്തു. കേസില്‍ ഭാര്യയും പ്രതിയാവും. പീഡനത്തിന് എല്ലാ ഒത്താശയും ചെയ്ത് കൊടുത്തത് ഇവരാണെന്നാണ് പൊലിസ് കണ്ടെത്തിയിരിക്കുന്നത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. കൊട്ടാരക്കര ഡിവൈ.എസ്.പിയാണ് കേസ് അന്വേഷിക്കുന്നത്. നേരത്തെ പത്തുവയസുകാരിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് ഇയാള്‍ പൊലിസ് പിടിയിലാവുന്നത്. അതിനിടെ, കുണ്ടറയില്‍ പതിനാലുകാരനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവത്തിന് പിന്നിലും ഇയാളാണെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണിപ്പോള്‍ ഒരു പെണ്‍കുട്ടി കൂടി പ്രതിക്കെതിരേ പീഡന ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."