HOME
DETAILS
MAL
മെഡിറ്ററേനിയന്‍ കടലില്‍ അഭയാര്‍ഥി ബോട്ടുകള്‍ മുങ്ങി 250 പേരെ കാണാതായി
backup
March 24 2017 | 03:03 AM
റോം: മെഡിറ്ററേനിയന്‍ കടലില്‍ അഭയാര്‍ഥികള്‍ കയറിയ ബോട്ട് മുങ്ങി 250 പേരെ കണാതായി. കാണാതായവരില്‍ അഞ്ച് പേരുടെ മൃതദേഹം കണ്ടെടുത്തു. ലിബിയയില്‍ യൂറോപ്പ് ലക്ഷ്യമാക്കി വന്ന ബോട്ടാണ് മുങ്ങിയത്. അമിതഭാരമാണ് അപകടത്തിന് കാരണമെന്നു കരുതുന്നു. ഒരു ബോട്ടില്‍ 120-140 ആളുകളാണ് ഉണ്ടായിരുന്നത്.
മുങ്ങിപ്പോയവരില്‍ കണ്ടെടുക്കപ്പെട്ട അഞ്ചു മൃതദേഹങ്ങളും 16 നും 25നും വയസ്സിന് ഇടയിലുള്ളവരാണെന്ന് അധികൃതര്‍ അറിയിച്ചു. ഇറ്റാലിയന്‍ റെസ്‌ക്യൂ ടീമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഈ വര്‍ഷം ഏകദേശം ആറായിരത്തോളം പേരെ രക്ഷപ്പെടുത്തിയാതായി രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം 22,000 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."