HOME
DETAILS

റമദാന്‍ വിപണിയില്‍ ഈത്തപ്പഴം തന്നെ താരം

  
backup
May 23 2018 | 11:05 AM

%e0%b4%b1%e0%b4%ae%e0%b4%a6%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%aa%e0%b4%a3%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%88%e0%b4%a4%e0%b5%8d%e0%b4%a4-2

 

ദമാം: റമദാനില്‍ കാലത്തു ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്ന പഴം ഈത്തപ്പഴമാണ്. പല തരം പഴങ്ങളും സുലഭമാണെങ്കിലും ഈത്തപ്പഴം കൊണ്ട് നോമ്പു തുറക്കല്‍ പ്രത്യേകം പുണ്യകരം എന്നതാണ് ഈത്തപ്പഴത്തെ നോമ്പു കാലത്തു ഒഴിച്ചു കൂടാന്‍ പറ്റാത്ത ഒന്നാക്കി മാറ്റുന്നത്. നോമ്പ് തുറക്കാന്‍ ഏറ്റവും ആദ്യം ഉപയോഗിക്കുന്ന പഴം എന്നതിനേക്കാള്‍ ഉപരി അറബികള്‍ക്ക് ഈന്തപ്പഴം ഒരു വികാരമാണെങ്കില്‍ നാട്ടിലും മറുനാട്ടിലും അതൊരു ആചാരം കൂടിയാണ്. റംസാന്‍ പിറന്നതോടെ ഈത്തപ്പഴം കൊണ്ട് അലങ്കാര പൂരിതമാണ് അറബ് നാടുകളിലെ വിപണികള്‍.

അത്യുഷ്ണം അനുഭവപ്പെടുന്ന മരുഭൂമിയിലെ ചുട്ടുപൊള്ളുന്ന അന്തരീക്ഷത്തില്‍ ഏറ്റവും കൂടുതല്‍ മധുരവും അതോടൊപ്പം നിറയെ മനുഷ്യ ശരീരത്തിനാവശ്യമായ പോഷകങ്ങളും നിറച്ച് മനുഷ്യര്‍ക്ക് ഭൂമി കനിഞ്ഞരുളി തന്ന പഴവും കൂടിയാണ് ഈത്തപ്പഴം. പോഷകസമൃദ്ധിയും ഔഷധ സമൃദ്ധിയും കൊണ്ട് സമ്പന്നമാണ് ഈ കൊച്ചു പഴം.അറബ് നാടുകളില്‍ ഏറ്റവും കൂടുതല്‍ ആളുകളുടെ ഉപജീവന മാര്‍ഗ്ഗം കൂടിയാണ് ഈത്തപ്പഴം .വ്യത്യസ്ത നിറത്തിലും തരത്തിലുമുള്ള ഈത്തപ്പഴം മാര്‍ക്കറ്റുകളില്‍ മനോഹരമായി അടുക്കിവെച്ചിരിക്കുന്ന കാഴ്ച തന്നെ ഏറെ ആകര്‍ഷകമാണ്. സഊദി അറേബ്യയിലെ ഈത്തപ്പഴത്തിനു പേര് കേട്ട സ്ഥലങ്ങളാണ് മദീനയും അല്‍ ഹസ്സയും ,കൂടാതെ ജോര്‍ദാന്‍, ടുണീഷ്യ, ഒമാന്‍, അല്‍ ഐന്‍, ഇറാന്‍, ഇറാഖ്,തുടങ്ങി നിരവധി പ്രദേശങ്ങളില്‍ നിന്നാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ വിപണിയിലേക്ക് ഈത്തപ്പഴങ്ങള്‍ എത്തുന്നത്.

ഇക്കൂട്ടത്തില്‍ ഈത്തപ്പഴങ്ങളുടെ രാജാവായി അറിയപ്പെടുന്ന മദീനയിലെ അജ്‌വയ്ക്കാണ് വിപണിയില്‍ ഏറെ പ്രാധാന്യം, എന്നിരുന്നാലും മദീനയിലെ മറ്റു പഴങ്ങള്‍ക്കും പ്രത്യേകം ഡിമാന്റ് തന്നെ വിപണിയില്‍ ഉണ്ട് .അറബികളുടെ ഇടയില്‍ കൂടുതല്‍ പ്രിയം മദീനയിലെ അജ്‌വക്കു തന്നെയാണ് . മുഴുവന്‍ പഴുക്കാതെ മുക്കാല്‍ ഭാഗം പഴുത്ത റുതാബ് എന്ന ഈത്തപ്പഴവും നോമ്പ് തുറയ്ക്ക് മുന്‍പന്തിയില്‍ ആണ്. നമ്മുടെ നാടുകളില്‍ ഏറെ പ്രചാരണമുള്ള ഈത്തപ്പഴമാണ് തംര്‍. പൂര്‍ണ്ണമായും ഉണങ്ങിയ ഇത്തരത്തിലുള്ള ഈത്തപ്പഴം എല്ലാ നാട്ടുകാര്‍ക്കും ഒരുപോലെ പ്രിയപ്പെട്ടവ തന്നെ. കൂടുതല്‍ കാലം നില്‍ക്കുന്നതിനാല്‍ മറ്റ് സ്ഥലങ്ങളിലേക്ക് കൂടുതല്‍ ആയി കൊണ്ടുപോകുന്നവയും ഇത്തരത്തിലുള്ള ഉണക്ക ഈത്തപ്പഴങ്ങളാണ് .

മദീനയില്‍ എത്തുന്ന വിശ്വാസികള്‍ ഏറ്റവും കൂടുതല്‍ വാങ്ങി കൂട്ടുന്നതും മദീനയിലെ അജ്‌വ എന്ന പ്രത്യേക ഈത്തപ്പഴം തന്നെയാണ് .പ്രവാചകന് ഏറ്റവും ഇഷ്ടമുള്ള വളരെ പ്രത്യേകതയുള്ള ഈ ഈത്തപ്പഴത്തിനു മാത്രമായി പ്രത്യേകം ഷോപ്പുകള്‍ തന്നെയുണ്ട്. ഏറ്റവും വിലകൂടിയ ഈത്തപ്പഴവും അജ്‌വ തന്നെ. കൂടാതെ സൈദി, മെദ്ജൂല്‍, ഖദ്‌റവി എന്നിങ്ങനെ വിലകൂടിയ ഈ ഇനങ്ങള്‍ക്കും ആവശ്യക്കാര്‍ ഏറെയാണ്. സഊദിയില്‍ നിന്നു തന്നെയുള്ള സഫാവി, സകായി,സുകരി എന്നിവയും ജോര്‍ദാനില്‍ നിന്നെത്തുന്ന മസ്ദൂള്‍ എന്നിവയും രുചിയുടെ രാജാക്കന്മാരാണ്.കൂടാതെ . മബ്‌റൂം, കുദാരിം, സഫാരി തുടങ്ങി പല തരത്തിലും പല നിറത്തിലും ഉള്ള ഈന്തപ്പഴങ്ങള്‍വിപണിയില്‍ സുലഭമാണ്



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago
No Image

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

uae
  •  2 months ago