HOME
DETAILS
MAL
കൃഷ്ണദാസിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജിഷ്ണുവിന്റെ അമ്മ സുപ്രിംകോടതിയില്‍
backup
March 24 2017 | 05:03 AM
തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് നെഹ്റു ഗ്രൂപ്പ് ചെയര്മാന് പി.കൃഷ്ണദാസിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജിഷ്ണുവിന്റെ അമ്മ മഹിജ സുപ്രിംകോടതിയില്‍
വിദ്യാര്‍ഥികളെ കൊല്ലുന്ന തടവറകളാണ് സ്വാശ്രയ കോളേജുകള്‍. ജിഷ്ണു പ്രണോയ് നേരിട്ട ദുരവസ്ഥ ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ കോടതി ഇടപെടണം, ക്യാമ്പസിലെ ഇടിമുറികള്‍ തടയാന്‍ ഇടപെടണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മഹിജ സുപ്രിം കോടതിയെ സമീപിക്കുന്നത്. കൃഷ്ണദാസിനെ ശാസ്ത്രീയ തെളിവെടുപ്പിന് വിധേയമാക്കണമെന്നും ഹരജിയിൽ പറയുന്നു.
പി കൃഷ്ണദാസിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ഈ മാസം 27 നാണ് ഈ അപേക്ഷ പരിഗണിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."