HOME
DETAILS

സഊദി വിമാനം നിലത്തിറക്കിയത് മുന്‍വശത്തെ ടയറുകള്‍ ഇല്ലാതെ

  
backup
May 23 2018 | 11:05 AM

%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf-%e0%b4%b5%e0%b4%bf%e0%b4%ae%e0%b4%be%e0%b4%a8%e0%b4%82-%e0%b4%a8%e0%b4%bf%e0%b4%b2%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b1%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf

ജിദ്ദ മദീനയില്‍നിന്ന് 141 യാത്രക്കാരുമായി ബംഗ്ലാദേശിലെ ധാക്കയിലേക്ക് പോവുകയായിരുന്ന സഊദിയ വിമാനം ജിദ്ദ എയര്‍പോര്‍ട്ടില്‍ അടിയന്തരമായി ഇറക്കിയത് ഹൈഡ്രോളിക് സംവിധാനത്തില്‍ സാങ്കേതിക തകരാറുണ്ടായതിനെ തുടര്‍ന്ന്.

പൈലറ്റിന്റെ മനഃസാന്നിധ്യവും മിടുക്കുമാണ് 141 യാത്രക്കാരുടെയും പത്തു ജീവനക്കാരുടെയും ജീവന്‍ രക്ഷിച്ചത്. തിങ്കളാഴ്ച വൈകിട്ട് മദീനയില്‍ നിന്ന് പറന്നുയര്‍ന്ന് അല്‍പസമയം പിന്നിട്ട ശേഷം രാത്രി എട്ടോടെയാണ് 'എയര്‍ബസ് എ 330' ഇനത്തില്‍ പെട്ട വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തില്‍ സാങ്കേതിക തകരാറുണ്ടായത് പൈലറ്റിന്റെ ശ്രദ്ധയില്‍ പെട്ടതെന്ന് സഊദിയ വക്താവ് എന്‍ജിനീയര്‍ അബ്ദുറഹ്മാന്‍ അല്‍ത്വയ്യിബ് പറഞ്ഞു. ഇതോടെ ജിദ്ദ വിമാനത്താവളത്തിലേക്ക് വിമാനം തിരിച്ചുവിടുകയായിരുന്നു.


എന്നാല്‍ ജിദ്ദയില്‍ ലാന്റ് ചെയ്യാന്‍ നേരത്ത് വിമാനത്തിന്റെ മുന്‍വശത്തെ ടയറുകള്‍ താഴേക്ക് വന്നില്ല. പലതവണ ശ്രമിച്ചിട്ടും ഈ പ്രശ്‌നം പരിഹരിക്കാനായില്ല. അവസാനം എല്ലാവിധ മുന്‍കരുതലുകളും സ്വീകരിച്ച്, മുന്‍വശത്തെ ടയറുകള്‍ ഇല്ലാതെ തന്നെ വിമാനം ലാന്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

സുരക്ഷിതമായി ഇറക്കിയ വിമാനത്തിലെ 141 യാത്രക്കാരെയും 10 ജീവനക്കാരെയും എമര്‍ജന്‍സി കവാടങ്ങള്‍ വഴി പുറത്തിറക്കി. പൈലറ്റിന്റെ ഉയര്‍ന്ന വൈഭവവും ജിദ്ദ എയര്‍പോര്‍ട്ടിലെ ബന്ധപ്പെട്ട എല്ലാ വകുപ്പുകളും ഏകോപനത്തോടെയും സഹകരണത്തോടെയും പ്രവര്‍ത്തിച്ചതിന്റെ ഫലമായുമാണ് വിമാനം വിജയകരമായി ഇറക്കാന്‍ സാധിച്ചതെന്ന് എന്‍ജിനീയര്‍ അബ്ദുറഹ്മാന്‍ അല്‍ത്വയ്യിബ് പറഞ്ഞു.

ഏതു അടിയന്തര സാഹചര്യവും നേരിടുന്നതിന് ജിദ്ദ എയര്‍പോര്‍ട്ടില്‍ എല്ലാവിധ ഒരുക്കങ്ങളും നടത്തിയിരുന്നു. മുന്‍വശത്തെ ടയറുകള്‍ ഇല്ലാതെ വിമാനം സുരക്ഷിതമായി ലാന്റ് ചെയ്യാനായതോടെയാണ് ഭീതിയൊഴിഞ്ഞത്. എഴുപതു യാത്രക്കാര്‍ക്ക് ആരോഗ്യ മന്ത്രാലയത്തിനു കീഴിലെ ഡോക്ടര്‍മാരും നഴ്‌സുമാരും ചേര്‍ന്ന് സംഭവ സ്ഥലത്തു പ്രാഥമിക ശുശ്രൂഷകള്‍ നല്‍കി. നാലു പേരെ എയര്‍പോര്‍ട്ട് ഹെല്‍ത്ത് സെന്ററിലേക്ക് മാറ്റി. സംഭവത്തില്‍ അന്വേഷണം തുടങ്ങി. അന്വേഷണം പൂര്‍ത്തിയായ ശേഷം വിശദമായ റിപ്പോര്‍ട്ട് പുറത്തിറക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  12 minutes ago
No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  an hour ago
No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  2 hours ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  2 hours ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  2 hours ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  3 hours ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  3 hours ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  5 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  5 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  5 hours ago