ബി.ജെ.പിയും സി.പി.എമ്മും മതേതരത്വത്തെ ദുര്‍ബലപ്പെടുത്തുന്നു: ചെന്നിത്തല
മലപ്പുറം: കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്തി മതേതരത്വത്തേയും ദുര്‍ബലപ്പെടുത്താനാണ് ബി.ജെ.പിയും സി.പി.എമ്മും ശ്രമിക്കുന്നതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസ് തകര്‍ന്നുവെന്ന പ്രചാരണം നടത്തി വര്‍ഗീയ ശക്തികള്‍ക്കു സി.പി.എം പിന്തുണ നല്‍കുകയാണെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് മലപ്പുറം ലോക്സഭാ മണ്ഡലം ആക്ടീവ് വിമണ്‍സ് മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെന്നിത്തല.
ജനങ്ങളെ ജാതീയമായും വര്‍ഗീയമായും ഭിന്നിപ്പിച്ചു ഭരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. തീവ്ര ഹിന്ദുത്വ നിലപാട് സ്വീകരിക്കുന്ന യോഗി ആദിത്യനാഥിനെ യു.പി മുഖ്യമന്ത്രിയാക്കിയത് അതിനുദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. തങ്ങള്‍ക്കു ലഭിക്കുന്ന ഓരോ വോട്ടും ഭരണത്തിനു കിട്ടുന്ന അംഗീകാരമായി എല്‍.ഡി.എഫ് കാണുമെന്നും അങ്ങനെ ഒരു അംഗീകാരം നല്‍കാനുള്ള ഒരു നേട്ടവും കഴിഞ്ഞ പത്തു മാസത്തിനിടെ ഉണ്ടായിട്ടില്ലെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു. വനിതാ ലീഗ് സംസ്ഥാന അധ്യക്ഷ ഖമറുന്നിസ അന്‍വര്‍ അധ്യക്ഷയായി. സ്ഥാനാര്‍ഥി പി.കെ കുഞ്ഞാലിക്കുട്ടി, എം.പി അബ്ദുസ്സമദ് സമദാനി, കെ.എന്‍.എ ഖാദര്‍, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഷാനിമോള്‍ ഉസ്മാന്, കെ.പി മറിയുമ്മ, പി. ഖദീജ, ഫാത്തിമ റോഷ്ന, ഉഷാ നായര്‍, പി. സല്‍മ, സുഹ്റ മമ്പാട്, സക്കീന പുല്‍പ്പാടന്‍, സി.എച്ച് ജമീല സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."