HOME
DETAILS
MAL
കര്‍ണാടക പ്രോസിക്യൂഷന് സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിക്കുന്നു: പി.ഡി.പി.
backup
June 29 2016 | 05:06 AM
തിരുവനന്തപുരം: ജാമ്യ വ്യവസ്ഥയില്‍ ഇളവ് ആവശ്യപ്പെട്ടുകൊണ്ട് അബ്ദുന്നാസിര്‍ മഅ്ദനി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ള ഹര്‍ജി നാളെ പരിഗണിക്കാനിരിക്കെ കര്‍ണാടക പ്രോസിക്യൂഷന് കള്ള സത്യവാങ്മൂലം സമര്‍പ്പിച്ച് സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് പി.ഡി.പി.സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.എ.മുജീബ്റഹ്മാന്‍ പറഞ്ഞു.
മഅ്ദനിയെ കുറ്റവാളിയാക്കി മുദ്രകുത്തി കോടതികളെ തെറ്റിദ്ധരിപ്പിച്ച് കൊണ്ട് ഭൂരിപക്ഷ വോട്ട് ബാങ്ക് തങ്ങള്‍ക്കനുകൂലമാക്കാനാണ് കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
നിരന്തരം തുടരുന്ന നീതി നിഷേധത്തിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കും. മഅ്ദനിക്ക് നീതി ലഭ്യമാക്കാന്‍ കേരള സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."