കള്ള കഫീലിനെ ആവശ്യമില്ല, ജല്പനം കേട്ട് പ്രതികരിച്ച മുഖ്യമന്ത്രി കോമഡി: മെഡിക്കല്‍ കോളജ് ഡോക്ടറുടെ പരാമര്‍ശം വിവാദമാവുന്നു
കോഴിക്കോട്: നിപാ പനിയെ തടുക്കാന്‍ ഡോക്ടര്‍മാരും ആരോഗ്യവകുപ്പും കിണഞ്ഞുശ്രമിക്കുമ്പോള്‍ അതില്‍ വിവാദം കണ്ടെത്തി കോഴിക്കോട് മെഡിക്കല്‍ കോളജ് ഡോക്ടര്‍ അമ്പിളി കടന്നയില്‍. ഉത്തര്‍പ്രദേശിലെ ഡോ. കഫീല്‍ ഖാന് നിപാ ബാധിതര്‍ക്കു വേണ്ടി സേവനം ചെയ്യാന്‍ സന്നദ്ധനാണെന്ന് അറിയിച്ചതിനെത്തുടര്‍ന്ന് മുഖ്യമന്ത്രി പ്രതികരിച്ചിരുന്നു. കഫീല്‍ ഖാനെ സ്വാഗതം ചെയ്ത മുഖ്യമന്ത്രി ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട് വേണ്ട നടപടിയെടുക്കണമെന്നും നിര്‍ദേശിച്ചിരുന്നു.
ഇത് അടിസ്ഥാനമാക്കിയാണ് ഡോ. അമ്പിളി ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടിരിക്കുന്നത്. 'കഫീല്‍ ഖാന് വരും എല്ലാം ശരിയാവും, വിജയേട്ടന്റെ പുതിയ തന്ത്രം' എന്നാണ് പോസ്റ്റ്. ഡോക്ടറുടെ കുശുമ്പാണിതെന്നും നിപയെ പ്രതിരോധിക്കാന്‍ അതു മാറ്റിവയ്ക്കണമെന്നും ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്.
എന്നാല്‍ പിന്നീട് വിവാദ പരാമര്‍ശങ്ങളിലൂടെയാണ് അമ്പിളി കമന്റുകള്‍ക്ക് മറുപടി നല്‍കിയത്.
''തന്റെ ജോലി മര്യാദക്ക് ചെയ്യാതെ ആളുകളെ കൊന്ന് ജോലിയും പോയി ജയിലിലും കിടന്ന് തൊഴിലില്ലാതിരിക്കുന്ന ഒരുത്തന്റെ ജല്പനം എടുത്തു പറഞ്ഞു പോസ്റ്റ് ഇട്ട ഒരു മുഖ്യമന്ത്രിയെ കാണുന്നത് എനിക്ക് കോമഡി തന്നെയാണ്''- ഇങ്ങനെ പോകുന്നു അമ്പിളിയുടെ കമന്റുകള്‍.
കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഒരു ഡോക്ടര്‍ ആണ് ഞാനും. അവിടെ എന്ത് നടക്കുന്നു എന്നും അവിടെ ഒരു കള്ള കഫീലിന്റെ ആവശ്യമുണ്ടോയെന്നും നിങ്ങളെക്കാള്‍ നേരിട്ടറിയാമെന്നും അമ്പിളി കമന്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."