കോണ്‍ഗ്രസ് ദിവസവും ക്ഷയിക്കുന്നെന്നു മന്ത്രി കടന്നപ്പള്ളി
മങ്കട: ഇന്ത്യയില്‍ ബി.ജെ.പി ഉയര്‍ത്തുന്ന വര്‍ഗീയ നിലപാടുകള്‍ക്കെതിരേ ശബ്ദിക്കാന്‍ കോണ്‍ഗ്രസ് ഓരോ ദിവസവും ക്ഷയിച്ചുവരികയാണെന്നും ഈ വിപത്തിനെ നേരിടാന്‍ ഇടതു മതേതര കക്ഷികള്‍ക്കു മാത്രമേ സാധ്യമാവുകയുള്ളൂവെന്നും തുറമുഖ വകുപ്പു മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് പറഞ്ഞു.
അങ്ങാടിപ്പുറത്തു നടന്ന എല്‍.ഡി.എഫ് മണ്ഡലം കണ്വന്ഷന് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസില്‍ നിന്നു നേതാക്കന്മാര് കൂട്ടത്തോടെ ബി.ജെ.പിയിലേക്കു പാലായനം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. പി.കെ കുഞ്ഞു മോന് അധ്യക്ഷനായി. മുഹമ്മദ് മുഹ്സിന് എം.എല്‍.എ, എം ചന്ദ്രന്, വി അബ്ദുറഹ്മാന് എം.എല്‍.എ, സ്ഥാനാര്‍ഥി എം.ബി ഫൈസല്‍, പി ജ്യോതി ദാസ്, കെ.പി.എ മജീദ് സംസാരിച്ചു. 1001 അംഗ തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു.
ഭാഹവാഹികള്‍: കെ.പി.എ മജീദ് (ചെയര്മാന്), വാസുദേവന്‍ നമ്പൂതിരി പൂങ്കുടി മന, ഡോ. മുഹമ്മദ്, ജോസ് വര്‍ഗ്ഗീസ്, ടി.കെ റഷീദലി (വൈസ് ചെയര്മാന്മാര്), പി ജോതി ദാസ് (ജന.കണ്‍വീനര്‍), അബ്ദുല്ല നവാസ്, എം.പി അലവി, പി പത്മജ, കെ.കെ ഗീത (കണ് വീനര്മാര്) പി.കെ കുഞ്ഞുമോന് (ട്രഷറര്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."