നിപാ വൈറസ് ബാധയെന്ന് സംശയം: കോട്ടയം മെഡിക്കല്‍ കോളജില്‍ രണ്ടു പേര്‍ നിരീക്ഷണത്തില്‍
കോട്ടയം: നിപാ വൈറസ് ബാധയെന്ന സംശയിക്കുന്ന രണ്ട് രോഗികള്‍ നീരിക്ഷണത്തില്‍. കോഴിക്കോട് പേരാമ്പ്ര ചക്കിട്ടു പാറക്കാരിത്തടത്തില്‍ രാജന്‍ വര്‍ക്കി (57) കോഴിക്കോട് പുതിയങ്ങാടി പുതിയാപ്പ ഷൈനിംഗ് വില്ലയില്‍ വാസുദേവന്‍ മകന്‍ നിഥിന്‍ (21) എന്നിവരെയാണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മെഡിസിന്‍ ക്രിട്ടിക്കല്‍ കെയര്‍ യൂനിറ്റിലെ പ്രത്യേക മുറിയില്‍ പ്രവേശിപ്പിച്ചത്. രാവിലെ 11നാണ് രാജന്‍വര്‍ക്കി മെഡിക്കല്‍ കോളജ് മെഡിസിന്‍ ഒ.പി.യില്‍ എത്തിയത്.
കടുത്തുരുത്തിയില്‍ ഒരു വിവാഹത്തിന് പങ്കെടുക്കുവാന്‍ വരവേ നേരിയ പനിയും, ശ്വാസതടസവും നേരിട്ടതിനെ തുടര്‍ന്നാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിയത്. മെഡിസിന്‍ ഒ.പിയില്‍ പരിശോധിച്ച ഡോകര്‍ക്ക് രോഗവിവരം കേട്ടപ്പോള്‍ സംശയം തോന്നിയ യൂണിറ്റ് ചീഫ് ഡോ: ഷീല കുര്യന്‍ ഉടന്‍ തന്നെ മറ്റ് ഉന്നത ഡോക്ടര്‍മാരുമായി ബന്ധപ്പെട്ട ശേഷം ജീവനക്കാരെ വിളിച്ചു വരുത്തി മെഡിസിന്‍ ക്രിറ്റിക്കല്‍ കെയര്‍ യൂനിറ്റി ലേക്ക് മാറ്റുകയായിരുന്നു.
ഉടന്‍ തന്നെ രക്ത പരിശോധനയടക്കമുള്ള വിവിധ പരിശോധനകള്‍ നടത്തി. തുടര്‍ന്നു സ്ഥലത്തെത്തിയ ഡി.എം.ഒ ഡോ. രാജന്‍, വര്‍ക്കിയുടെ രോഗവിവരം ആരാഞ്ഞശേഷം വിദഗ്ധ പരിശോധനക്കായി രക്തശേഖരണം നടത്തി. രക്തസാമ്പിള്‍ പൂനെ ലാബിലേയ്ക്ക് കൊണ്ടു പോകുന്നതിന് ഒരു ജിവനക്കാരനെ നിയോഗിക്കുകയും, വൈകുന്നേരത്തോടെ അദ്ദേഹം രക്തസാമ്പിളുമായി പുറപ്പെടുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."