പൊന്നാനി ബിയ്യം റഗുലേറ്റര്‍ കം ബ്രിഡ്ജ് പദ്ധതി പ്രദേശം വറ്റിവരണ്ടു
പൊന്നാനി: ബിയ്യം റഗുലേറ്റര്‍ കം ബ്രിഡ്ജ് പദ്ധതി പ്രദേശം കനത്ത വേനലില്‍ വറ്റിവരണ്ടു. റഗുലേറ്ററിന്റെ കിഴക്കുഭാഗത്ത് കാല്‍ നനക്കാന്‍ പോലും ജലമില്ലാത്ത സ്ഥിതിയിലാണ്. ഇതോടെ ബിയ്യം, കാഞ്ഞിരമുക്ക്, അയിലക്കാട് ഭാഗങ്ങളില്‍ കുടിവെള്ള പ്രതിസന്ധിയും രൂക്ഷമായി. ബിയ്യം റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ ഒരു ഭാഗം കോള്‍ മേഖലയാണ്. ഷട്ടര്‍ തുറന്നിട്ടും കൃഷിക്കാവശ്യമായ വെള്ളം ലഭിക്കാതായതോടെ ഏക്കര്‍ കണക്കിന് പുഞ്ചകൃഷി നശിക്കാനും സാധ്യതയേറെയാണ്. കഴിഞ്ഞ മെയ് മാസത്തിലേക്കാളും ജലവിതാനം താഴ്ന്ന നിലയിലാണിപ്പോള്‍.
ബിയ്യം കായലില്‍ ജലലഭ്യത കുറഞ്ഞേതോടെ പ്രദേശത്ത് കടുത്ത കുടിവെള്ള ക്ഷാമമാണ് നിലനില്‍ക്കുന്നത്. ചളി കലര്‍ന്ന വെള്ളമാണ് ലഭിക്കുന്നത്. നീരുറവ നിലച്ചതോടെ പ്രദേശത്തെ കിണറുകളും വറ്റിവരണ്ടു കിടക്കുകയാണ്. പൊതുവിതരണ പൈപ്പ് വഴിയുള്ള ജലവിതരണം ആഴ്ചയിലൊരിക്കലായതോടെ കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ് നാട്ടുകാര്‍.
പൊന്നാനി ബിയ്യം മുതല്‍ തൃശൂര്‍ ജില്ലയിലെ വെട്ടിക്കടവ് വരെ പന്തീരായിരംഹെക്ടര്‍ നീണ്ടു കിടക്കുന്ന പുഞ്ചകൃഷി മേഖലയാണ് വെള്ളമില്ലാതെ പ്രയാസത്തിലായിരിക്കുന്നത്. കൃഷി ഭൂമിയിലേക്ക് ആവശ്യത്തിനുള്ള വെള്ളം നല്‍കാന്‍ കഴിയുന്ന പദ്ധതിയെന്ന നിലയിലാണ് ബിയ്യം റഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മ്മിച്ചത്. എന്നാല്‍ വേനല്‍ കടുത്തതോടെ പുഴയിലെ വെള്ളത്തിന്റെ ലഭ്യത കുറഞ്ഞതോടെയാണ് കര്‍ഷകര്‍ വിഷമവൃത്തത്തിലായിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."