വടകര സ്വദേശി ഹാരിസ് ബഹ്‌റൈനില്‍ മരിച്ചു
മനാമ: ബഹ്‌റൈനില്‍ ജോലി ചെയ്യുന്ന വടകര മാണിയൂര്‍ കുറുന്തോടി സ്വദേശി തെക്കേചാലില്‍ ഹാരിസ് (38) ബുധനാഴ്ച വൈകീട്ട് ബഹ്‌റൈനിലെ സല്‍മാനിയ ആശുപത്രിയില്‍ വച്ചു മരിച്ചു.
ഇവിടെ റിഫ പ്രവിശ്യയിലുള്ള പച്ചക്കറി കടയില്‍ ജോലി ചെയ്യുകയായിരുന്നു. 10 വര്‍ഷമായി ബഹ്‌റൈന്‍ പ്രവാസിയാണ്. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ഒരാഴ്ച മുമ്പ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ബുധനാഴ്ച ഉച്ചയോടെ നില വഷളായതിനെ തുടര്‍ന്ന് അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് നിഗമനം.
സഹോദരനും ബുദയ്യ ഏരിയാ കെ.എം.സി.സി സെക്രട്ടറിയുമായ റസീഫിന്റെ ജ്യേഷ്ഠസഹോദരനാണ്. ബഹ്‌റൈനിലുള്ള റസീഫിനെ കൂടാതെ നാട്ടിലുള്ള റഈസ് എന്ന സഹോദരനുമുണ്ട്. ആയിശയാണ് ഭാര്യ. കുട്ടികളില്ല. പരേതനായ തെക്കേചാലില്‍ മൊയ്തീന്‍ ആണ് പിതാവ്. മാതാവ് ഫാത്വിമ. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകും. ഇതിനായുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നതായി കെ.എം.സി.സി വൃത്തങ്ങള്‍ സുപ്രഭാതത്തെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."