അഭയ കേസ്: ഹരജിയില്‍ നോട്ടിസ് നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശം
കൊച്ചി: അഭയ കേസില്‍ കുറ്റാരോപിതനായ ഫാ. ജോസ് പൂതൃക്കയിലിനെ സി.ബി.ഐ കോടതി കുറ്റവിമുക്തനാക്കിയതിനെതിരേ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ നല്‍കിയ ഹരജിയില്‍ നോട്ടിസ് നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. ജൂണ്‍ ഏഴിന് ഹരജി പരിഗണിക്കും.
ഫാ. ജോസ് പൂതൃക്കയിലിനും സി.ബി.ഐയ്ക്കും നോട്ടിസ് അയക്കാനാണ് സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചിട്ടുള്ളത്. കേസ് പരിഗണിച്ച തിരുവനന്തപുരം സി.ബി.ഐ കോടതി ജോസ് പൂതൃക്കയിലിനെതിരേ വിചാരണ നേരിടാനുള്ള തെളിവുകള്‍ ഇല്ലെന്നു വിലയിരുത്തി കുറ്റവിമുക്തനാക്കിയിരുന്നു. എന്നാല്‍ തെളിവില്ലെന്ന വിചാരണക്കോടതിയുടെ നിഗമനം ശരിയല്ലെന്നാണ് ഹരജിക്കാരന്റെ വാദം.
സാക്ഷിമൊഴികള്‍ക്കു പുറമേ പോളിഗ്രാഫ്, നാര്‍ക്കോ അനാലിസിസ്, ബ്രെയിന്‍ മാപ്പിങ് തുടങ്ങിയ ടെസ്റ്റുകളുടെ ഫലവും ഫാ. പൂതൃക്കയിലിനെതിരേ നിലവിലുണ്ടെന്നും അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയ നടപടി റദ്ദാക്കി വിചാരണ നേരിടാന്‍ നിര്‍ദേശിക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."