HOME
DETAILS

അങ്കണവാടി പ്രവേശനോത്സവവും കളര്‍ഫുള്ളാകും

  
backup
May 23 2018 | 18:05 PM

%e0%b4%85%e0%b4%99%e0%b5%8d%e0%b4%95%e0%b4%a3%e0%b4%b5%e0%b4%be%e0%b4%9f%e0%b4%bf-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b5%87%e0%b4%b6%e0%b4%a8%e0%b5%8b%e0%b4%a4%e0%b5%8d%e0%b4%b8%e0%b4%b5%e0%b4%b5


മുക്കം: സംയോജിത ശിശു വികസന സേവന പദ്ധതിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടികളില്‍ കുട്ടികളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള നിര്‍ദേശങ്ങളുമായി സര്‍ക്കാര്‍. വിപുലമായ രീതിയില്‍ പ്രവേശനോത്സവങ്ങള്‍ സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ പ്രാഥമിക രൂപം എന്ന നിലയില്‍ അങ്കണവാടികളിലെ പ്രീ സ്‌കൂള്‍ കുട്ടികളുടെ എണ്ണം വര്‍ധിപ്പിക്കുക, അങ്കണവാടികളുടെ പ്രാധാന്യവും ഇതുവഴി ലഭ്യമാകുന്ന സേവനങ്ങളെക്കുറിച്ചും ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുക എന്നീ ലക്ഷ്യത്തോടെയാണ് പരിപാടികള്‍ സംഘടിപ്പിക്കാന്‍ വനിതാ ശിശു വികസന വകുപ്പ് ഡയറക്ടര്‍ നിര്‍ദേശം നല്‍കിയത്.
ഈ വര്‍ഷം ജൂണ്‍ നാലിനാണ് പ്രവേശനോത്സവം നടക്കുക. പ്രവേശനോത്സവങ്ങള്‍ നാടിന്റെ ഉത്സവമാക്കി മാറ്റണമെന്നാണ് നിര്‍ദേശം. പ്രത്യേക തരത്തില്‍ രൂപകല്‍പ്പന ചെയ്ത കളിപ്പാട്ടങ്ങള്‍ നല്‍കിയും മധുരം വിളമ്പിയുമായിരിക്കും വിദ്യാര്‍ഥികളെ വരവേല്‍ക്കുക. ബഹുജന പങ്കാളിത്തം ഉറപ്പാക്കും.
വിപുലമായ പ്രചാരണം നടത്തും. മാതൃക അങ്കണവാടികളില്‍ എം.എല്‍.എമാരുടെ നേതൃത്വത്തിലാണ് പരിപാടികള്‍ നടക്കുക. ഇതു സംബന്ധിച്ച് മെയ് 15 മുതലുള്ള ആക്ടിവിറ്റി കലണ്ടര്‍ തയാറാക്കി പരിപാടി സംഘടിപ്പിക്കണമെന്നും ജില്ലാ തലത്തില്‍ ഒരു ഐ.സി.ഡി.എസ് പ്രൊജക്ടിന് മുന്‍ഗണന കൊടുത്ത് എല്ലാ പ്രോഗ്രാം ഓഫിസര്‍മാരും ജില്ലാതല പരിപാടി ആസൂത്രണം ചെയ്യണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ കുട്ടികളെ ആകര്‍ഷിക്കുന്ന വിധത്തില്‍ അങ്കണവാടികള്‍ മെച്ചപ്പെടുത്തുകയും ശിശു സൗഹൃദമായി പെയിന്റ് ചെയ്ത് അലങ്കരിക്കുകയും ചെയ്യും. അങ്കണവാടി തല മോണിറ്ററിങ് ആന്‍ഡ് സപ്പോര്‍ട്ട് കമ്മിറ്റിയുടെ നേതൃത്വത്തിലായിരിക്കും പ്രവേശനോത്സവം ആസൂത്രണം ചെയ്യുക. അങ്കണവാടി പരിധിയിലെ ആറു വയസില്‍ താഴെയുള്ള മുഴുവന്‍ കുട്ടികളുടെയും ലിസ്റ്റ് തയാറാക്കി പ്രവേശനോത്സവത്തില്‍ അവരെ പങ്കെടുപ്പിക്കാന്‍ ശ്രമിക്കണമെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
ശൈശവകാല വിദ്യാഭ്യാസത്തിന്റെയും പരിചരണത്തിന്റെയും പ്രാധാന്യം സംബന്ധിച്ച് ഭവന സന്ദര്‍ശനങ്ങളിലൂടെ ബോധവല്‍കരണം നടത്തി പരമാവധി കുട്ടികളെ അങ്കണവാടികളില്‍ എത്തിക്കാനും പദ്ധതിയുണ്ട്. പൂര്‍വ വിദ്യാര്‍ഥികളുടെ സംഗമം സംഘടിപ്പിച്ച് വിരമിച്ച വര്‍ക്കര്‍മാരുടെ പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്യും. പ്രവേശനോത്സവത്തിന്റെ ഭാഗമായി പ്ലക്കാര്‍ഡുകള്‍, പഴം, പച്ചക്കറികള്‍ എന്നിവയുടെ കട്ടൗട്ട്, ന്യൂട്രിമിക്‌സ് സംബന്ധിച്ച മുദ്രാവാക്യങ്ങള്‍ എന്നിവ സഹിതം നിലവിലുള്ള കുട്ടികളെ ഉള്‍പ്പെടുത്തി റാലി സംഘടിപ്പിക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  2 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  2 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  2 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  3 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  3 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  4 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  4 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  4 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  5 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  5 hours ago