HOME
DETAILS
MAL
ലിനിക്ക് ഹൃദയാഞ്ജലിയേകി ആരോഗ്യവകുപ്പ്
backup
May 23 2018 | 18:05 PM
തിരുവനന്തപുരം: പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ സേവനമനുഷ്ടിക്കവേ നിപാ വൈറസ് ബാധിച്ച് മരണമടഞ്ഞ നഴ്സ് ലിനി സജീഷിന് ആരോഗ്യ വകുപ്പ് ആദരാഞ്ജലി അര്‍പ്പിച്ചു. മന്ത്രിമാരായ കെ.കെ. ശൈലജ, ഡോ.തോമസ് ഐസക്, ടി.പി. രാമകൃഷ്ണന് എന്നിവരുടെ സാന്നിധ്യത്തിലാണ് നിശാഗന്ധിയില്‍ നിറഞ്ഞ സദസ്സില്‍ അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചത്.
ആരോഗ്യ രംഗം നിതാന്ത ജാഗ്രത പുലര്‍ത്തവേ നമ്മളില്‍ ഒരംഗമായ ലിനി നഷ്ടപ്പെട്ടത് അങ്ങേയറ്റം വേദനാജനകമാണെന്ന് മന്ത്രി ശൈലജ പറഞ്ഞു. എല്ലാ കാലവും ആരോഗ്യ മേഖല ലിനിയെ അനുസ്മരിക്കും. ജീവനക്കാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തും. ഇതിനായി പരിശീലനങ്ങള്‍ സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ലിനി ഏതൊരാളേയും വിസ്മരിപ്പിക്കുമെന്ന് മന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."