താലൂക്കാശുപത്രിയിലെ ശോചനീയാവസ്ഥ; ഉപരോധ സമരം നടത്തി
കൊട്ടാരക്കര: താലൂക്കാശുപത്രിയിലെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് (ഐ) ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആശുപത്രിയില്‍ ഉപരോധ സമരം നടത്തി.
യൂത്ത് കോണ്‍ഗ്രസ് ലോക് സഭ ജനറല്‍ സെക്രട്ടറി നെല്‍സണ്‍ തോമസ് ഉദ്ഘാടനം ചെയ്തു. ട്രോമാ കെയര്‍ യൂനിറ്റ് പ്രവര്‍ത്തനയോഗ്യമാക്കുക, പ്രസവ ചികിത്സയ്ക്കിടെയുവതി മരിച്ചത് അന്വേഷിക്കുക, സമ്പൂര്‍ണ്ണ ശുചിത്വം പാലിക്കുക, ആശുപത്രിയുടെ പ്രവേശനകവാടം നിര്‍മ്മിക്കുക, വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം അവധി ദിവസങ്ങളിലും, ഉച്ചയ്ക്കു ശേഷവും ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. ആശുപത്രി സൂപ്രണ്ട് ഡോ.ബിജു.ബി.എന്‍, നടത്തിയ ചര്‍ച്ചയില്‍ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കാണാമെന്ന് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് സമരം പിന്‍വലിച്ചു.
കൗണ്‍സിലര്‍ പവിജാ പത്മന്, സബിന്‍ ആനപ്പാറ, സജിന്‍ പാലവിള, ജയന് വല്ലം, ബിജു കുളങ്ങര, ഹരി, വെളിയം രാജന് എന്നിവര്‍ ഉപരോധ സമരത്തിന് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."