എംജി സര്‍വകലാശാല വാര്‍ത്തകള്‍- 29.06.2016
പരീക്ഷാ തീയതി
അവസാന ബി.ഡി.എസ് പാര്‍ട്ട് രണ്ട് (പുതിയ,പഴയ സ്‌കീം - സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകള്‍ ജൂലൈ 29ന് ആരംഭിക്കും. അപേക്ഷകള്‍ പിഴകൂടാതെ ജൂലൈ 11 വരെയും 50 രൂപ പിഴയോടെ 12 വരെയും 500 രൂപ സൂപ്പര്‍ഫൈനോടെ 15 വരെയും സ്വീകരിക്കും. റഗുലര്‍ അപേക്ഷകര്‍ 600 രൂപയും വീണ്ടുമെഴുതുന്നവര്‍ ഓരോ പേപ്പറിനും 150 രൂപ വീതവും സി.വി ക്യാംപ് ഫീസായി നിശ്ചിതപരീക്ഷാ ഫീസിന് പുറമേ അടയ്ക്കണം.
രണ്ടാം വര്‍ഷ ബി.ഫാം (2014 അഡ്മിഷന്‍ - റഗുലര്‍2014ന് മുന്‍പുള്ള അഡ്മിഷന്‍, സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകള്‍ ഓഗസ്റ്റ് 5 മുതല്‍ ആരംഭിക്കും. അപേക്ഷകള്‍ പിഴകൂടാതെ ജൂലൈ 12 വരെയും 50 രൂപ പിഴയോടെ 13 വരെയും 500 രൂപ സൂപ്പര്‍ഫൈനോടെ 15 വരെയും സ്വീകരിക്കും. റഗുലര്‍ അപേക്ഷകര്‍ 100 രൂപയും വീണ്ടുമെഴുതുന്നവര്‍ ഓരോ പേപ്പറിനും 20 രൂപ വീതവും (പരമാവധി 100 രൂപ) സി.വി ക്യാംപ് ഫീസായി നിശ്ചിത പരീക്ഷാഫീസിന് പുറമേ അടയ്ക്കണം.
പ്രാക്ടിക്കല്‍ പരീക്ഷ
രണ്ടാം സെമസ്റ്റര്‍ ബി.എ മ്യൂസിക് - വയലിന്‍ (സി.ബി.സി.എസ്.എസ് - റഗുലര്‍ ഇംപ്രൂവ്‌മെന്റ് സപ്ലിമെന്ററി) കോര്‍കോംപ്ലിമെന്ററി ഡിഗ്രി പരീക്ഷയുടെ പ്രാക്ടിക്കല്‍ തൃപ്പൂണിത്തുറ ആര്‍.എല്‍.വി കോളജ് ഓഫ് മ്യൂസിക് ആന്‍ഡ് ഫൈന്‍ ആര്‍ട്‌സില്‍ ജൂലൈ 12, 13 തീയതികളില്‍ നടത്തും.
എം.ഫാം കോഴ്‌സിന് അപേക്ഷിക്കാം
സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എജ്യൂക്കേഷന്‍ നടത്തുന്ന ബിരുദാനന്തര ബിരുദ ഫാര്‍മസി (ഫാര്‍മക്കോളജി, ഫാര്‍മസ്യൂട്ടിക്‌സ്) കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 50 ശതമാനം മാര്‍ക്കോടെയുള്ള (4 വര്‍ഷവും ഉള്‍പ്പെടെ) ബി.ഫാം ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാന വര്‍ഷ പരീക്ഷാ ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. അപേക്ഷാ ഫോമും പ്രോസ്‌പെക്ടസും www.sme.edu.in എന്ന വെബ് സൈറ്റില്‍ ലഭിക്കും. ഫോണ്‍ 0481-6061012.
എം.ബി.എ പ്രോഗ്രാമിന് അപേക്ഷിക്കാം
അഫിലിയേറ്റഡ് കോളജുകളിലെ 2016-17 വര്‍ഷത്തെ എം.ബി.എ പ്രോഗ്രാമിന് ജൂലൈ 15 വരെ അപേക്ഷിക്കാം. റാങ്ക് ലിസ്റ്റ് 20ന് കോളജുകളില്‍ പ്രസിദ്ധപ്പെടുത്തും. 25ന് അഭിമുഖം നടത്തുകയും 30ന് പ്രവേശനം അവസാനിക്കുകയും ചെയ്യും.
ക്ലാസുകള്‍ ഇന്നുമുതല്‍
സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എജ്യൂക്കേഷന്‍ ഗാന്ധിനഗര്‍ കേന്ദ്രം ഇന്ന് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."