പൊതുസ്ഥലത്ത് മാലിന്യ നിക്ഷേപം; നഗരസഭ നടപടിയെടുത്തു
വടകര: കഴിഞ്ഞ ദിവസങ്ങളില്‍ നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ നടത്തിയ പരിശോധനയില്‍ പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ച നിരവധി സ്ഥാപനങ്ങള്‍ക്കെതിരേ നടപടി സ്വീകരിച്ചു. പുതിയ ബസ്സ്റ്റാന്‍ഡില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ നിക്ഷേപിച്ചതായി കണ്ടെത്തിയ ന്യൂ ഇന്ത്യ കോട്ടണ്‍ എന്ന സ്ഥാപനത്തിനെതിരേ 1000 രൂപ പിഴ ചുമത്തി.
നഗരത്തിലെ വിവിധ ഹോട്ടലുകളിലും പരിശോധന നടത്തി. വൃത്തിഹീനമായ സാഹചര്യത്തില്‍ സ്ഥാപനം നടത്തിയ കരിമ്പനപ്പാലത്തെ അശ്വതി ടീ ഷോപ്പ് അടച്ചിടാനും നവീകരണം നടത്താനും നിര്‍ദേശിച്ചു. എടോടിയില് പ്രവര്‍ത്തിക്കുന്ന നൈസ് ചിപ്സ് എന്ന സ്ഥാപനത്തില്‍ നിന്ന് പഴകിയതും ഉപയോഗ ശൂന്യമായതുമായ വെളിച്ചെണ്ണ പിടിച്ചെടുത്തു.
ഈ സ്ഥാപനത്തില്‍ നിന്ന് 2500 രൂപ പിഴ ഈടാക്കിയിട്ടുണ്ട്. ഹോട്ടല്‍ സ്റ്റേഷന് വ്യൂ, എടോടിയിലെ ഹോട്ടല്‍ രവീന്ദ്ര, കരിമ്പനപ്പാലത്തെ ഹോട്ടല്‍ ചൈതന്യ, ഹോട്ടല്‍ ദേവു എന്നീ സ്ഥാപനങ്ങള്‍ക്ക് ന്യൂനത പരിഹരിക്കുന്നതിന് നോട്ടിസ് നല്കി.
താഴെഅങ്ങാടി വളപ്പില്‍ ഭാഗം ജെബി സ്കൂളിന് സമീപത്തായിട്ടുള്ള വീട്ടില്‍ നിന്നും കക്കൂസ് മാലിന്യങ്ങള്‍ പൊതു ഓടയിലേക്ക് ഒഴുക്കിവിട്ടതായി കണ്ടെത്തി. ഇതിനെതിരേ കേരള മുനിസിപ്പല്‍ ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരം നോട്ടിസ് നല്കി.
മാലിന്യം ഒഴുക്കുന്ന പൈപ്പ് വിച്ഛേദിച്ച് നഗരസഭ ആരോഗ്യവിഭാഗത്തില്‍ റിപ്പോര്‍ട്ട് ചെയ്യാനും നിര്‍ദേശിച്ചു.
ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി. ഷജില്‍കുമാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ടി.പി ബിജു, സജീവന് എന്നിവര്‍ സ്ഥലം പരിശോധിച്ചു.
ഇത്തരത്തില്‍ വിസര്‍ജ്യങ്ങള്‍ പൊതു ഓടയിലേക്ക് ഒഴുക്കിവിടുന്നത് ശ്രദ്ധയില്‍പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ. ദിവാകരന് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."