സര്‍ക്കാരിന് നന്ദി പറഞ്ഞ് ലിനിയുടെ ഭര്‍ത്താവ് സജീഷ്
കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന് നന്ദി പറഞ്ഞ് മരണമടഞ്ഞ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സ് ലിനിയുടെ ഭര്‍ത്താവ് സജീഷ്.
ഇവരുടെ രണ്ട് മക്കള്‍ക്ക് 20 ലക്ഷം രൂപയുടെ സാമ്പത്തിക സഹായവും സജീഷിന് സര്‍ക്കാര്‍ ജോലി നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. ലിനി അസുഖ ബാധിതയായി മരിച്ചതോടെ ഗള്‍ഫിലെ ജോലി നഷ്ടമാകുമെന്ന ആശങ്കയിലായിരുന്നു സജീഷ്. ജോലി തുടരുന്നത് സംബന്ധിച്ച് കമ്പനിയും വിമുഖത അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ആശ്വാസമേകുന്ന നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് സജീഷ് പറഞ്ഞു.
മക്കളെ നല്ല രീതിയില്‍ പഠിപ്പിക്കണമെന്നായിരുന്നു ലിനിയുടെ ആഗ്രഹം. പൊന്നുപോലെ മക്കളെ നോക്കണമെന്ന് മരണക്കിടക്കയില്‍ നിന്ന് കുറിപ്പെഴുതിയ ലിനിയുടെ സ്വപ്നം സാക്ഷാത്കരിക്കുമെന്നും സജീഷ് പറഞ്ഞു. രോഗം പടരാനുള്ള സാധ്യത കണക്കിലെടുത്ത് സജീഷിന്റെയും മക്കളുടെയും രക്ത സാംപിളുകള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്. ലിനിയുടെ അമ്മയും സഹോദരിമാരും ഏതാനും ബന്ധുക്കളുമാണ് ഇപ്പോള്‍ സജീഷിന്റെ കൂടെയുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."