കലക്ട്രേറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച്
കൊല്ലം: നിയമസഭാ മാര്‍ച്ചില്‍ പങ്കെടുത്ത യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ ജയിലിലടച്ചതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കലക്ട്രേറ്റ് മാര്‍ച്ച് നടത്തി.
ഡി.സി.സി.വൈസ് പ്രസിഡന്റ് സൂരജ് രവി ഉദ്ഘാടനം ചെയ്തു. കേരളത്തിലെ എല്ലാവര്ക്കും തുല്യനീതി ലഭിക്കുമെന്ന് പറഞ്ഞ് അധികാരത്തിലേറിയ പിണറായി വിജയന് ഇപ്പോള്‍ രണ്ടു നീതിയാണ് നടപ്പിലാക്കുന്നതെന്നും ദലിതരെയും യുവജനങ്ങളെയും കള്ളക്കേസില്‍ കുടുക്കുകയാണെന്നും സൂരജ് രവി പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് കൊല്ലം പാര്‍ലമെന്റ് പ്രസിഡന്റ് എസ്.ജെ.പ്രേംരാജ് അധ്യക്ഷത വഹിച്ചു.
ഡി.സി.സി ജനറല്‍ സെക്രട്ടറി എം.എം സഞ്ജീവ് കുമാര്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ശാസ്താംകോട്ട സുധീര്‍, അനീഷ് പടപ്പക്കര, ടി.പി ദീപുലാല്‍, നിഷ പ്രസാദ്, ആര് അരുണ്‍രാജ്, ആര്.എസ് അബിന്‍, ദിനേശ് ബാബു, വിഷ്ണു സുനില്‍ പന്തളം, സാജന്, കിഷോര്‍ അമ്പലാക്കര, കുരുവിള ജോസഫ് പ്രസംഗിച്ചു.പ്രതിഷേധ പ്രകടനത്തിന് ബിനോയ് ഷാനൂര്‍, ഷെമീര്‍ ചാത്തിനാംകുളം, ഷെഫീക് ചെന്താപൂര്, പെരിനാട് ഷാജഹാന്, ജ്യോതിഷ്, രതീഷ് കുമാര്‍, ഷാ സലീം, ഉല്ലാസ്, കിളികൊല്ലൂര്‍ അനില്‍, അരുണ്‍ ശക്തികുളങ്ങര തുടങ്ങിയവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."