HOME
DETAILS
MAL
ബാങ്ക് അദാലത്ത്
backup
June 29 2016 | 05:06 AM
കൊല്ലം: നാഷണല്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ നിര്‍ദേശപ്രകാരം കൊല്ലം ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി ഓഗസ്റ്റ് 13ന് ബാങ്ക് കേസുകള്‍ക്ക് മാത്രമായി അദാലത്ത് നടത്തും. കോടതികളില്‍ നിലവിലുള്ള ബാങ്ക് കേസുകള്‍ക്ക് പുറമേ കോടതിയില്‍ എത്താത്ത പരാതികളും പരിഗണിക്കും. ബാങ്ക് വായ്പ എടുത്ത് കുടിശിക വരുത്തിയിട്ടുള്ളവര്‍ക്ക് പലിശയിളവ് നല്കി പരിഹരിക്കുമെന്ന് അതോറിറ്റി ചെയര്‍മാനും പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജുമായ ജോര്‍ജ് മാത്യൂ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."