HOME
DETAILS

ഉദ്യോഗസ്ഥരെ നല്ലനടപ്പ് പഠിപ്പിക്കാന്‍ സര്‍ക്കാര്‍

  
backup
May 23 2018 | 20:05 PM

%e0%b4%89%e0%b4%a6%e0%b5%8d%e0%b4%af%e0%b5%87%e0%b4%be%e0%b4%97%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%b0%e0%b5%86-%e0%b4%a8%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%a8%e0%b4%9f%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d

കൊണ്ടോട്ടി: തദ്ദേശസ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരുടെ മനോഭാവം മാറ്റിയെടുക്കാനും നടപടിക്രമങ്ങള്‍ ലഘൂകരിക്കാനും സംസ്ഥാന സര്‍ക്കാര്‍ രംഗത്ത്.
വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്നവര്‍ക്ക് സമയബന്ധിതമായി സേവനം നല്‍കുന്നതിന് തടസം നില്‍ക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടികളെടുക്കാനാണ് നിര്‍ദേശം. ഓഫിസിലെത്തുന്നവരോട് മാന്യമായി പെരുമാറണം. ഓഫിസ് അറ്റന്‍ഡര്‍ മുതല്‍ മേലുദ്യോഗസ്ഥന്‍വരെ സമയബന്ധിതമായി ജോലി ചെയ്തില്ലെങ്കില്‍ വകുപ്പ് നടപടികളുണ്ടാവും.
ഓഫിസ് 9.30ന് തുറന്ന് പരിസരം ശുചീകരിച്ച് പൊതുജനങ്ങള്‍ക്കും ജീവനക്കാര്‍ക്കും ആകര്‍ഷണീയത വരുത്താന്‍ അറ്റന്‍ഡര്‍മാര്‍ക്ക് മേലുദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കണം. ഉദ്യോഗസ്ഥര്‍ സമയത്തിന് ഹാജരായി ജോലിയില്‍ മുഴുകുന്നുണ്ടോയെന്ന് സൂപ്പര്‍വൈസര്‍മാര്‍ ഉറപ്പ് വരുത്തണം. സ്വന്തം ആവശ്യങ്ങള്‍ക്ക് ഡ്യൂട്ടിസമയം പ്രയോജനപ്പെടുത്തുന്നതിന് വിലക്കിടണം. പുറത്ത് പോവുന്നുണ്ടെങ്കില്‍ ഓഫിസിലെ മൂവ്‌മെന്റ് രജിസ്ട്രറില്‍ രേഖപ്പെടുത്തണം.
തദ്ദേശ സ്ഥാപനങ്ങളിലെ ഫ്രണ്ട് ഓഫിസ് രാവിലെ 10ന് മുന്‍പ് തുറക്കണം. ഫ്രണ്ട് ഓഫിസ് ചുമതലകള്‍ പൊതുജനങ്ങളുടെ അറിവിലേക്കായി പ്രദര്‍ശിപ്പിക്കണം. അപേക്ഷകളും രേഖകളും ഫ്രണ്ട് ഓഫിസ് വഴിമാത്രമാണ് സ്വീകരിക്കേണ്ടത്. ജീവനക്കാര്‍ പൊതുജനങ്ങളോടും സഹപ്രവര്‍ത്തകരോടും മാന്യമായി പെരുമാറുന്നുണ്ടോയെന്നും പരിശോധിക്കണം. അപേക്ഷകള്‍ മുന്‍ഗണന പ്രകാരം വാങ്ങി പരിഹരിക്കണം.
ഓഫിസുകളില്‍ വ്യക്തി കേന്ദ്രീകൃതമായി ജോലി വിഭജനം നല്‍കുന്ന പ്രവണതക്ക് വിലക്കിടണം. പൊതുജനങ്ങളോട് കൂടുതലായി ഇടപെടുന്ന ഉദ്യോഗസ്ഥരുടെ ജോലിയില്‍ വിഭജനം നല്‍കണം. ജീവനക്കാര്‍ സ്ഥലം മാറിപ്പോയതിന്റെ പേരില്‍ പൊതുജനങ്ങളുടെ ഫയലുകളില്‍ തീര്‍പ്പുണ്ടാക്കാന്‍ വൈകിപ്പിക്കുന്ന പ്രവണതക്കും മേലുദ്യോഗസ്ഥര്‍ കടിഞ്ഞാടിണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. പരാതി ലഭിക്കുന്ന ഉദ്യോഗസ്ഥനെതിരേ വകുപ്പുതല നടപടികളെടുക്കാനാണ് തീരുമാനം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  an hour ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  2 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  2 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  3 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  3 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  3 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  4 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  4 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  4 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  4 hours ago