HOME
DETAILS
MAL
മദ്രസാ അധ്യാപകന്റെ കൊല: മൂന്നു പേര് അറസ്റ്റില്‍
backup
March 24 2017 | 07:03 AM
കാസര്‍കോട്: പഴയ ചൂരി ഇസ്സത്തുല്‍ ഇസ്ലാം മദ്രസയിലെ അധ്യാപകനും പള്ളി മുഅദ്ദിനുമായ മുഹമ്മദ് റിയാസ് മൗലവി(30)യെ പള്ളിയോടനുബന്ധിച്ചുള്ള മുറിയില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ മൂന്നുപ്രതികളെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. കേളു കുന്ന് നിഥിന് നിവാസില്‍ ശിവാനന്ദയുടെ മകന് നിഥിന് എസ് (18) സന്ന കുടുലുവിലെ സുരേഷിന്റെ മകന് അഖിലേഷ് എന്‍ (25) കേളു കുന്ന് അയ്യപ് നഗറിലെ സുബ്രഹ്മണ്യന്റെ മകന് അജേഷ് എസ് (അപ്പു) ( 20) എന്നിവരാണ് അറസ്റ്റിലായത്.
കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ് പി ഡോ. ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച ഉച്ചയോടെ എ ഡി ജി പി രാജേഷ് ദിവാന്റെ നേതൃത്വത്തില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നതിന് ശേഷമാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."