വോട്ടുകള്‍ സഹകരിക്കുന്നവര്‍ക്ക്: വെള്ളാപ്പള്ളി
ചേര്‍ത്തല(ആലപ്പുഴ): ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എസ്.എന്‍.ഡി.പി യോഗത്തോട് കൂറുപുലര്‍ത്തുന്നവര്‍ക്ക് വോട്ടുനല്‍കാന്‍ യൂനിയനുകള്‍ക്ക് നിര്‍ദേശം നല്‍കുമെന്ന് ജന. സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.
യോഗ അംഗങ്ങളുടെ പിന്തുണ ഏത് സ്ഥാനാര്‍ഥിക്ക് നല്‍കണമെന്ന കാര്യത്തില്‍ യോഗം ചുമതലപ്പെടുത്തിയ സബ്കമ്മിറ്റിയുടെ തീരുമാനം അറിയിച്ച് കണിച്ചുകുളങ്ങരയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി.
എസ്.എന്‍.ഡി.പി ഒരു മുന്നണിക്കൊപ്പവും നില്‍ക്കുന്നില്ല. സമുദായത്തിന്റെ ഉന്നമനം ലക്ഷ്യംവയ്ക്കുന്നത് കൊണ്ടാണ് ഇത്തരം നിലപാടെടുക്കുന്നത്. യൂനിയന്‍ അംഗങ്ങള്‍ക്ക് യോഗത്തിന്റെ നിലപാടില്‍നിന്ന് എളുപ്പത്തില്‍ മനസിലാക്കാന്‍ കഴിയും ആര്‍ക്ക് വോട്ടുചെയ്യണമെന്ന്.
ബി.ഡി.ജെ.എസിന്റെ അകല്‍ച്ച ബി.ജെ.പിക്ക് വോട്ടുകുറയില്ലെന്ന് പറയാനാവില്ല. പിണറായി കരുണാകരനെപ്പോലെ ശക്തനായ ഭരണാധികാരിയും അണികള്‍ക്ക് ഭയമുള്ളയാളുമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."