'മോദിയുമായി താരതമ്യം ചെയ്യാവുന്ന ഒരു നേതാവു പോലും കോണ്‍ഗ്രസിലില്ല' - എസ്.എം കൃഷ്ണ
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി താരതമ്യം ചെയ്യാവുന്ന ഒരു നേതാവു പോലും കോണ്‍ഗ്രസിലില്ലെന്ന് അടുത്തിടെ ബി.ജെ.പിയില്‍ ചേര്‍ന്ന മുന്‍ കോണ്‍ഗ്രസ് നേതാവ് എസ്.എം കൃഷ്ണ.
പാര്‍ട്ടിയെ ഒന്നായി നയിക്കുന്നത് പോട്ടെ ഗൗരവകരമായി കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിവുള്ള ഒരാള്‍ പോലും കോണ്‍ഗ്രസിലില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതുരായിരുന്നു അദ്ദേഹത്തിന്റെ പരോക്ഷ ആക്രമണം. കുടുംബവാഴ്ച അവസാനിപ്പിച്ച് പുറത്തുനിന്നുള്ള ഒരാളെ നേതാവായി തിരഞ്ഞെടുക്കുകയാണ് പാര്‍ട്ടി ആദ്യം ചെയ്യേണ്ടതെന്നുംസി.എന്‍. എന്‍ ന്യൂസ്18ന് നല്‍കിയ അഭിമുഖത്തില്‍ കൃഷ്ണ അഭിപ്രായപ്പെട്ടു.
ഇന്ദിരാഗാന്ധിക്കു ശേഷം വന്ന രാജീവ് ജനങ്ങള്‍ക്ക് സ്വീകര്യനായിരുന്നു. ഒരു പൈലറ്റായി ഒതുങ്ങിക്കൂടിയിരുന്ന അദ്ദേഹം വളരെ പെട്ടെന്നാണ് പൊതുധാരയില്‍ ഇഴുകിച്ചേര്‍ന്നത്. അദ്ദേഹം നല്ല കഴിവുള്ളവനായിരുന്നു. എന്നാല്‍ അദ്ദേഹത്തിനു ശേഷം കാര്യങ്ങള്‍ മുഴുവനായും മാറിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ ഭാവിയിലും കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പ്രസക്തി അവസാനിക്കില്ലെന്നാണ് താന്‍ കരുതുന്നതെന്നും കൃഷ്ണ പറഞ്ഞു.
അതേസമയം, കോണ്‍ഗ്രസ് പാര്‍ട്ടി താന്‍ ആഗ്രഹിച്ചതിനേക്കാള്‍ വലിയ അംഗീകാരമാണ് നല്‍കിയിരുന്നതെന്ന് അദ്ദേഹം അനുസ്മരിച്ചു. അതിന് ഇന്ദിരാഗാന്ധിയോടും സോണിയാഗാന്ധിയോടും താന്‍ കടപ്പെട്ടവനാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ രാഹുലുമായി തനിക്ക് സഹകരിക്കാന്‍ കഴിയുമായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അഴിമതിക്കെതിരായ സന്ധിയില്ലാ സമരമെന്ന ബിജെപിയുടെ നിലപാടാണ് ബിജെപിയിലേക്ക് ആകര്‍ഷിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയെ വികസനത്തിന്റെ പുതിയ തലങ്ങളിലേക്കു നയിക്കുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാജ്യത്തിന് ഉറപ്പു നല്‍കിക്കഴിഞ്ഞുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബിജെപി തനിക്ക് എന്തെങ്കിലും പ്രധാനപ്പെട്ട 'ഭരണഘടനാ പദവി' വാഗ്ദാനം ചെയ്തുവെന്ന പ്രചാരണം കൃഷ്ണ നിഷേധിച്ചു. അമിത് ഷായെയും മോദിയേയും തന്റെ നേതാക്കളായി സ്വീകരിക്കുക മാത്രമാണ് താന്‍ ചെയ്‌തെന്നും കൃഷ്ണ അറിയിച്ചു.
അതേസമയം, കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പു ഫലം വരുന്നതുവരെ എസ്.എം. കൃഷ്ണ കാത്തിരിക്കണമായിരുന്നുവെന്ന അഭിപ്രായവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. പഞ്ചാബിനു സമാനമായ തിരഞ്ഞെടുപ്പ് ഫലത്തിനാണ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം ശ്രമിക്കുന്നത്. ഈ സാഹചര്യത്തില്‍ അല്‍പം കൂടി കാത്തിരിക്കുന്നതായിരുന്നു അദ്ദേഹത്തിന് നല്ലത്. തിരഞ്ഞെടുപ്പിനു മുന്നോടിയായി നേതാക്കളെ 'തട്ടിയെടുക്കാന്‍' ശ്രമിക്കുന്ന ബിജെപിക്കുള്ള മറുപടി ജനങ്ങള്‍ നല്‍കുമെന്നും കോണ്‍ഗ്രസ് വക്താവ് രാജീവ് ഗൗഡ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."