പഴയ വാഹനങ്ങള്‍ പുതിയതാക്കി വില്‍പന: ഡീലര്‍മാര്‍ക്കെതിരേ നടപടിക്ക് ഗതാഗത വകുപ്പ്
തിരുവനന്തപുരം: പുതിയ വാഹനങ്ങള്‍ വാങ്ങുമ്പോള്‍ വാഹന ഉടമകളെ നിര്‍മാണ വര്‍ഷവും മാസവും തെറ്റിച്ചു കബളിപ്പിക്കുന്ന വാഹന ഡീലര്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍.
കൃത്രിമം കാണിച്ച കോട്ടയം ടി.വി.എസ് മോട്ടോഴ്‌സ്, എസ്.ജി മോട്ടോഴ്‌സ്, കളത്തില്‍പടി എന്നീ ഡീലര്‍മാരുടെ ട്രേഡ് സര്‍ട്ടിഫിക്കറ്റ് ആറുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. മാവേലിക്കര മീനത്ത് മോട്ടോഴ്‌സ്, കായംകുളം എ.എസ്.ടി മോട്ടോഴ്‌സ് എന്നീ ഡീലര്‍മാരുടെ ട്രേഡ് സര്‍ട്ടിഫിക്കറ്റും സസ്‌പെന്‍ഡ് ചെയ്തു.
നാല് ഡീലര്‍മാര്‍ക്ക് ആലപ്പുഴ ആര്‍.ടി.ഒ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുമുണ്ടെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു
പരാതികള്‍ വ്യാപകമായ സാഹചര്യത്തില്‍ സംസ്ഥാനമാകെ പരിശോധനകള്‍ നടത്തിവരുന്നുണ്ട്. ചെങ്ങന്നൂര്‍ ജോയിന്റ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ ആറ് ഡീലര്‍മാര്‍ക്കെതിരെയും ആലപ്പുഴ ആര്‍.ടി.ഒ നാല് ഡീലര്‍മാര്‍ക്കെതിരെയും പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.
എങ്ങനെ കണ്ടെത്താം
വാഹന ഉടമയ്ക്കും പുതിയ വാഹനം വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്കും വാഹന ചേസിസ് പരിശോധിച്ച് നിര്‍മാണവര്‍ഷവും മാസവും കണ്ടുപിടിക്കാനുതകുന്ന സൗകര്യം മോട്ടോര്‍ വാഹനവകുപ്പിന്റെ വെബ്‌സൈറ്റില്‍ (www.keralamvd.gov.in) ലഭ്യമാക്കിയിട്ടുണ്ട്.
ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍ ലഭ്യമായ Find vehicle year and month എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും ഈ വിവരങ്ങള്‍ പരിശോധിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."