HOME
DETAILS
MAL
ആണവ റിയാക്ടര്‍ അടച്ചുപൂട്ടലുമായി ഉ.കൊറിയ മുന്നോട്ട്
backup
May 23 2018 | 20:05 PM
പോങ്യാങ്: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി അടുത്ത മാസം നടക്കാനിരിക്കുന്ന ഉച്ചകോടി സംശയത്തിലാണെങ്കിലും ആണവ റിയാക്ടര്‍ അടച്ചുപൂട്ടുന്ന നിലപാടുമായി ഉത്തരകൊറിയ മുന്നോട്ട്. റിയാക്ടര്‍ അടച്ചുപൂട്ടുന്നതിന് സാക്ഷ്യംവഹിക്കാന്‍ ദക്ഷിണകൊറിയ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളിലെ മാധ്യമപ്രവര്‍ത്തര്‍ ഉ.കൊറിയയില്‍ എത്തിച്ചേര്‍ന്നു.
രാജ്യത്തെ മുഴുന്‍ ആണവ റിയാക്ടറുകളും അടച്ചുപൂട്ടുമെന്ന് ഈ മാസം തുടക്കത്തിലാണ് ഭരണാധികാരി കിം ജോങ് ഉന്‍ പ്രഖ്യാപിച്ചത്. കിമ്മിന്റെ തീരുമാനം യു.എസും ദ.കൊറിയയും സ്വാഗതം ചെയ്തിരുന്നു. വെള്ളിയാഴ്ചക്കുള്ളില്‍ കാലാവസ്ഥക്ക് അനുസരിച്ച് റിയാക്ടറുകള്‍ തകര്‍ക്കാനാണ് തീരുമാനം. ആറോളം റിയാക്ടറുകളാണ് ഉ.കൊറിയയിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."