ആശുപത്രിയില്‍ നിന്നു മടങ്ങവേ പൊലിസിന്റെ മര്‍ദനം; യുവാക്കള്‍ ഗുരുതരാവസ്ഥയില്‍
ഉപ്പള: ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാക്കളെ പൊലിസ് മര്‍ദിച്ചതായി പരാതി. കണ്ണാടക സുറത്ത്ക്കല് സ്വദേശികളായ മുഹമ്മദ് അസറുദ്ധീന് (23) ഹുദൈഫ് (20) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്.വ്യാഴാഴ്ച്ച രാത്രി പത്തു മണിയോടെ ഉപ്പള ടൗണിലാണ് സംഭവം. ഗുരുതരമായി പരുക്കേറ്റ ഇരുവരേയും മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മുഹമ്മദ് അസ്ഹറുദ്ദീന് മല്‍സ്യം മൊത്തവില്പന നടത്തുന്ന വാഹനത്തിലാണ് ജോലി ചെയ്യുന്നത്. രണ്ടു ദിവസം മുമ്പ് പിക്കപ്പില്‍ കോഴിക്കോട്ടേക്കു പോകുന്നതിനിടയില്‍ മാഹിയില്‍ വാഹനം അപകടത്തില്‍ പെട്ടിരുന്നു.
അപകടത്തെ തുടര്‍ന്ന് രണ്ടു ദിവസം മാഹി ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷം ഡിസ്ചാര്‍ജ് ചെയ്യുകയും, സുഹൃത്തായ ഹുദൈഫിനൊപ്പം ബൈക്കില്‍ നാട്ടിലേക്ക് തിരിച്ചു വരുന്നതിനിടെഉപ്പളയില്് പൊലിസ് സംഘം ഇവരെ തടഞ്ഞു വെച്ച ശേഷം ചോദ്യം ചെയ്യുകയായിരുന്നു. വാഹനത്തിന്റെ രേഖകളും മറ്റും പൊലിസിന് കാണിച്ച ശേഷം അപകട വിവരവും മെഡിക്കല്‍ രേഖകളും ഇവര്‍ കൈമാറുകയും ചെയ്തു.
എന്നാല്‍, പൊലിസ് സംഘത്തില്‍ ഉണ്ടായിരുന്ന രണ്ടു പേര് ഇവരെ കയ്യേറ്റം ചെയ്യുകയും, മര്‍ദിക്കുകയുമായിരുന്നു. പൊലിസ് മര്‍ദനത്തില്‍ തലക്ക് പരുക്കേറ്റ അസ്ഹറുദ്ദീന് റോഡിലേക്ക് വീണെങ്കിലും വീണ്ടും മര്‍ദനം തുടര്‍ന്നതോടെ നാട്ടുകാര്‍ ഇടപെട്ടാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്.
പരുക്കേറ്റ ഇരുവരെയും ഉപ്പളയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാല്‍ പിന്നീട് മംഗളൂരു വെന്‍ലോക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."