HOME
DETAILS
MAL
കോടതി വളപ്പില്‍ നിന്നു പ്രതിയെ എക്സൈസ് കസ്റ്റഡിയിലെടുത്തു
backup
March 24 2017 | 18:03 PM
കാഞ്ഞങ്ങാട്: കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്ന അബ്കാരി കേസിലെ പ്രതിയെ എക്സൈസ് സംഘം കോടതി വളപ്പില്‍ നിന്നു കസ്റ്റഡിലെടുത്തു. കാഞ്ഞങ്ങാട്ടെ അഭിഭാഷകന് എം.സി കുമാരന് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്ന വിനു എന്നയാളെയാണ് ഇന്നലെ ഉച്ചയോടെ എക്സൈസുകാര് കോടതി വളപ്പില്‍ നിന്നു കസ്റ്റഡിയിലെടുത്ത്.
എക്സൈസ് സംഘത്തിന്റെ വാഹനം അഭിഭാഷകര്‍ തടയാന്‍ ശ്രമിച്ചെങ്കിലും ഇതു ലക്ഷ്യം കണ്ടില്ല. ഇതേ തുടര്‍ന്ന് അഭിഭാഷകര്‍ സംഭവം മജിസ്ട്രേറ്റിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതോടെ പ്രതിയെ ഉടന്‍ ഹാജരാക്കാന്‍ മജിസ്ട്രേറ്റ് എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി.
പിന്നീട് ഇയാളെ എക്സൈസ് സംഘം കോടതിയില്‍ ഹാജരാക്കി. പ്രതിയെ റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."