കൈറ്റ്-5 , ഫ്രം ടാറ്റ
കൈറ്റ് ഫൈവ് ഏതായാലും ടാറ്റയുടെ പുതിയ കാറിന്റെ പേരല്ല. തങ്ങളുടെ പുതിയ കോംപാക്റ്റ് സെഡാന്‍ പ്രൊജക്ടിന് കമ്പനി നല്‍കിയിരിക്കുന്ന ഒരു കോഡ് നെയിം മാത്രമാണ്. പേരൊന്നും ഇല്ലാത്തതുകൊണ്ട് തല്‍ക്കാലം കൈറ്റ് 5 എന്ന് വിളിക്കുകയേ നിവൃത്തിയുള്ളൂ. മാരുതിയുടെ ഡിസയറും ഹോണ്ടയുടെ അമേയ്‌സുമൊക്കെ അരങ്ങുതകര്‍ക്കുന്ന നാല് മീറ്ററില്‍ താഴെയുള്ള കോംപാക്ട് സെഡാന്‍ വിഭാഗത്തിലേക്കാണ് തങ്ങളുടെ തന്നെ ന്യൂജനറേഷന്‍ ഹാച്ച്ബാക്കായ ടിയാഗോ അടിസ്ഥാനമാക്കി ടാറ്റ നിര്‍മിക്കുന്ന കൈറ്റ് - 5 എത്തുന്നത്.
ഡിസൈന്‍ ആണ് കൈറ്റിനെ വേറിട്ട് നിര്‍ത്തുന്ന ഏറ്റവും വലിയ സവിശേഷത. പിറക് ഭാഗം ശ്രദ്ധിച്ചാല്‍ ഇത് വ്യക്തമാകും. സാധാരണയായി ഡിക്കിയുള്ള ഒരു സെഡാന്‍ കാറില്‍ നിന്ന് വ്യത്യസ്തമായി റൂഫ്‌ലൈന്‍ പിറകിലേക്ക് നീട്ടിയിറക്കുകയാണ് ചെയ്തിതിരിക്കുന്നത്. അതുകൊണ്ട് തന്നെ ഡിക്കി ചെറുതായ കാറാണ് കൈറ്റ് എന്ന് ആരെങ്കിലും തെറ്റിദ്ധരിച്ചാല്‍ അവരെ കുറ്റം പറയാനുമാകില്ല. എന്ന് കരുതി അവിടെ ഡിക്കി അവിടെ ഇല്ലെന്നോ ഉള്ളില്‍ സ്ഥലം കുറവാണെന്നോ കരുതേണ്ട. കാരണം 421 ലിറ്റര്‍ ആണ് കൈറ്റിന്റെ ബൂട്ട് സ്‌പെയ്‌സ്. എന്നുവച്ചാല്‍ കോംപാക്ട് സെഡാന്‍ വിഭാഗത്തില്‍ ഏറ്റവും കൂടുല്‍ സാധനങ്ങള്‍ പിറകില്‍ കയറ്റാന്‍ കഴിയുന്ന കാറെന്നര്‍ഥം. 407 ലിറ്റര്‍ ബൂട്ട് സ്‌പെയ്‌സുമായി ഹ്യുണ്ടായി എക്‌സ്‌ന്റെ് ആണ് നിലവില്‍ ഒന്നാം സ്ഥാനത്ത്. മാറ്റം വരുത്തിയ റൂഫ് ലൈന്‍ കാരണം ടിയാഗോയെ അപേക്ഷിച്ച് കൈറ്റിന്റെ പിറകിലെ ഡോറിനും വലിപ്പും കൂടുതലുണ്ട്. അധികം ഒടിഞ്ഞു മടങ്ങാതെ പിറകില്‍ കയറാമെന്നര്‍ഥം.
തങ്ങളുടെ മറ്റൊരു മോഡലായ ബോള്‍ട്ടിനെക്കള്‍ വിലകുറച്ചായിരിക്കും കൈറ്റ് ടാറ്റ മാര്‍ക്കറ്റിലിറക്കുക. അതുകൊണ്ടുതന്നെ കോംപാക്ട് സെഡാന്‍ വിഭാഗത്തില്‍ ഏറ്റവും അടുത്തിറങ്ങിയ ഫോക്‌സ് വാഗന്റെ അമിയോ ഉള്‍പ്പെടെയുള്ളവയെക്കാള്‍ വിലകുറവായിരിക്കും കൈറ്റിന്. എന്‍ജിന്‍ നിലവില്‍ ടിയാഗോയില്‍ ഉപയോഗിക്കുന്നതുതന്നെയായിരിക്കും. ക്യാബിനിലില്‍ വ്യത്യസ്തതയ്ക്കായി പുതിയ കളറുകളോ മറ്റോ പരീക്ഷിക്കാനും സാധ്യതയുണ്ട്. അതുപോലെ ഉയര്‍ന്ന മോഡലില്‍ പുതിയ ഫീച്ചേഴ്‌സും ഉള്‍പ്പെടുത്തുമെന്ന് കേള്‍ക്കുന്നു. 2016 ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ ഹാര്‍മാന്റെ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സംവിധാനത്തോടെയുള്ള കാര്‍ ആയിരുന്നു ടാറ്റാ മോട്ടോര്‍സ് പ്രദര്‍ശിപ്പിച്ചിരുന്നത്. ഇതൊക്കെ റോഡിലെത്തുമ്പാള്‍ വണ്ടിയിലുണ്ടാകുമോ എന്ന് നമുക്ക് കാത്തിരിക്കാം. അപ്പോഴേക്കും പേരിന്റെ കാര്യത്തിലും ഒരു തീരുമാനമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."