നിര്‍ദ്ദിഷ്ട കച്ചേരിക്കടവ്, തൈക്കടപ്പുറം-ഓര്‍ക്കുളം പാലം: പദ്ധതി പ്രദേശം എം.എല്‍.എ സന്ദര്‍ശിച്ചു
നീലേശ്വരം: നിര്‍ദ്ദിഷ്ട കച്ചേരിക്കടവ്, തൈക്കടപ്പുറം-ഓര്‍ക്കുളം പാലങ്ങള്‍ വരുന്ന സ്ഥലങ്ങള്‍ എം.എല്‍.എ എം രാജഗോപാലനും ഉദ്യോഗസ്ഥരും സന്ദര്‍ശിച്ചു. സ്ഥലത്തിന്റെ സൗകര്യങ്ങളും മറ്റും സംഘം പരിശോധിച്ചു തൃപ്തി രേഖപ്പെടുത്തി. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു മുന്നോടിയായുള്ള മണ്ണ് പരിശോധന, പൈലിങ് എന്നിവ ഉടനെ തന്നെ നടത്തുമെന്നു സംഘം അറിയിച്ചു. ബജറ്റില്‍ രാജാ റോഡ് വികസനം ഉള്‍പ്പെടെ കച്ചേരിക്കടവ് പാലം നിര്‍മാണത്തിനു 40 കോടി രൂപ നീക്കിവച്ചിരുന്നു.
തൈക്കടപ്പുറം-ഓര്‍ക്കുളം പാലത്തിനായി 30 കോടി രൂപയാണു വകയിരുത്തിയിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥരടക്കമുള്ള സംഘം പ്രദേശങ്ങള്‍ സന്ദര്‍ശിച്ചത്. എം.എല്‍.എയെ കൂടാതെ പി.ഡബ്ല്യൂ.ഡി ബ്രിഡ്ജസ് അസിസ്റ്റന്റ് എന്‍ജിനിയര്‍ എ അനില്‍കുമാര്‍, ഓവര്‍സിയര്‍മാരായ പി.വി സുനില്‍കുമാര്‍, പി മധുസൂദനന്‍, നഗരസഭാ ചെയര്‍മാന്‍ പ്രൊഫ.കെ.പി ജയരാജന്‍, ഉപാധ്യക്ഷ വി ഗൗരി, ചെറുവത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ, നഗരസഭ സ്ഥിരംസമിതി അധ്യക്ഷരായ എ.കെ കുഞ്ഞികൃഷ്ണന്‍, പി.പി മുഹമ്മദ്‌റാഫി, കൗണ്‍സലര്‍മാരായ പി കുഞ്ഞികൃഷ്ണന്‍, പി.കെ രതീഷ്, കെ.വി രാധ, കെ പ്രകാശന്‍, എന്‍.പി ആയിഷാബി എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."