ഭെല്‍ ഇ.എം.എല്‍: നില്പ് സമരം 29ന്
കാസര്‍കോട്: ജില്ലയിലെ ഏക പൊതുമേഖലാ വ്യവസായ സ്ഥാപനമായ ബെദ്രഡുക്കയിലെ ഭെല്‍ ഇ.എം.എല്‍ കമ്പനിയേയും ജീവനക്കാരെയും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് എസ്.ടി.യു നേതൃത്വത്തില്‍ നടത്തുന്ന നില്പ് സമരം ഈ മാസം 29നു നടക്കും.
കെല് കമ്പനി കൈമാറി ആറു വര്‍ഷം പൂര്‍ത്തിയാവുന്ന മാര്‍ച്ച് 28നു വഞ്ചനാദിനമായി ആചരിക്കാനും 29നു കമ്പനിക്ക് മുന്പില് നില്‍പ്പ് സമരം നടത്തുവാനും ഭെല്‍ ഇ.എം.എല്‍ എ സ്. ടി. യു എക്സിക്യുട്ടിവ് യോഗം തീരുമാനിച്ചു.
എസ്.ടി.യു ദേശീയ സെക്രട്ടറി എ.അബ്ദുല്‍ റഹ്മാന് ഉല്‍ഘാടനം ചെയ്തു. കെ.പി മുഹമ്മദ് അഷ്റഫ് അധ്യക്ഷനായി. പി.എം അബ്ദുല്‍ റസാഖ്, ടി.പി മുഹമ്മദ് അനീസ്, ടി അബ്ദുല്‍ മുനീര്‍, പി കൃഷ്ണന്, സി അബ്ദുല്‍ റഷീദ്, ബി.എസ് അബ്ദുല്ല, സി.കെ വേലായുധന്, ബി.എ മുഹമ്മദ്, എന്‍ അബ്ദുല്‍ ഗഫാര്‍, പി.വി ഹരീന്ദ്രന്‍, പി.എസ് ഇല്യാസ്, ഒ.പി ഹുസൈന്, കെ.പി അബ്ദുല്‍ നാസര്‍, പി അബ്ദുല്‍ കരീം, കെ കുഞ്ഞി മുഹമ്മദ് തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."