ഹജ്ജ് ക്ലാസ് 27ന്
കാസര്‍കോട്: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷം പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിനു പോകുന്ന ജില്ലയിലെ തീര്‍ഥാടകര്‍ക്ക് വേണ്ടി സംസ്ഥാന ഹജ്ജ് കമ്മിറ്റി സംഘടിപ്പിക്കുന്ന ഒന്നാം ഘട്ട സാങ്കേതിക പഠന ക്ലാസ്സ് 27നു ചെര്‍ക്കളം, കാഞ്ഞങ്ങാട് എന്നിവിടങ്ങളില്‍ നടക്കും. ക്ലാസ്സുകളില്‍ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞി മൗലവി, ഹജ്ജ് കമ്മിറ്റി അംഗം മുഹമ്മദ് കുഞ്ഞി ചായിന്റടി, ഹജ്ജ് അസിസ്റ്റന്റ് സെക്രട്ടറി ടി.കെ അബ്ദുല്‍ റഹിമാന്‍, സംസ്ഥാന ഹജ്ജ് കോര്‍ഡിനേറ്റര്‍ എന്‍.പി ഷാജഹാന്‍, മാസ്റ്റര്‍ ട്രയിനര്‍മാരായ കെ.ടി അബ്ദുല്‍ റഹിമാന്‍, എം നിഷാദ് എന്നിവര്‍ സംബന്ധിക്കും.
രാവിലെ ഒന്‍പതിനു ചെര്‍ക്കളം ഖുവ്വത്തുല്‍ ഇസ്‌ലാം മദ്‌റസയില്‍ നടക്കുന്ന ക്ലാസില്‍ മഞ്ചേശ്വരം മുതല്‍ ഉദുമ വരെയുള്ള ഹാജിമാരും ഉച്ചയ്ക്ക് ഒന്നിനു കാഞ്ഞങ്ങാട് പുതിയകോട്ട മദ്‌റസയില്‍ നടക്കുന്ന ക്ലാസ്സില്‍ തൃക്കരിപ്പൂര്‍ മുതല്‍ ബേക്കല്‍ വരെയുള്ള ഹാജിമാരും പങ്കെടുക്കണം. ഹാജിമാര്‍ അവര്‍ക്ക് ലഭിച്ച കവര്‍ നമ്പര്‍ ക്ലാസില്‍ ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജില്ലാ ട്രയിനര്‍ എന്‍.പി സൈനുദ്ദീന്‍ (9446640644), മഞ്ചേശ്വരം മേഖല: കാദര്‍ മാസ്റ്റര്‍ (9446411353), ആയിഷത്ത് താഹിറ (9995335821), കുമ്പള മേഖല: ലുഖ്മാനുല്‍ ഹക്കീം (9895754585), അബ്ബാസ്.പി.എ (9995261262), കാസര്‍കോട് മേഖല: അമാനുല്ലാഹ് (9446111188), മുഹമ്മദ് സാലിഹ് (9633644663), എം മുഹമ്മദ് (8547073590), ചെര്‍ക്കള , ബന്തടുക്ക മേഖല: ടി.കെ സിറാജുദ്ദീന്‍ (9447361652), എം അബ്ദുല്‍ റസാഖ്. (9388454747) ഉദുമ മേഖല: സി ഹമീദ് ഹാജി (9447928629), സഫിയാബി (9447285759) ബേക്കല്‍, ചിത്താരി മേഖല: കെ.പി സത്താര്‍(9605035135), എന്‍പി നസീറ(8547288401), കാഞ്ഞങ്ങാട്, നീലേശ്വരം മേഖല: ഹമീദ് കുണിയ (9447010444), ഇ സുബൈര്‍ (9539070232), ചെറുവത്തൂര്‍, പടന്ന മേഖല: എം.ടി.പി ഷൗക്കത്തലി (9847843213) തൃക്കരിപ്പൂര്‍ മേഖല: എം.ഇബ്രാഹിം (9447020830), കെ മുഹമ്മദ് കുഞ്ഞി (9447878406)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."