HOME
DETAILS
MAL
സ്കിസോഫ്രീനിയ രോഗികളുടേയും കൂട്ടിരുപ്പുകാരുടേയും സംഗമം ഇന്ന്
backup
May 24 2018 | 01:05 AM
തിരുവനന്തപുരം: സ്കിസോഫ്രീനിയ ദിനാചരണത്തിന്റെ ഭാഗമായി ഇന്ന് സ്കിസോഫ്രീനിയ (സംശയരോഗം) രോഗികളുടേയും, കൂട്ടിരുപ്പുകാരുടേയും സ്നേഹ സംഗമം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സംഘടിപ്പിക്കും. മെഡിക്കല്‍ കോളജ് മാനസിക ആരോഗ്യ വിഭാഗത്തിന്റെയും, രോഗികളുടെ സ്വയംസഹായ സംഘടനയായ 'മാനസ 'യുടേയും നേതൃത്വത്തിലാണ് സംഗമം നടത്തുന്നത്.
രോഗികള്‍ക്കും അവരവരുടെ ബന്ധുക്കള്‍ക്കും, സുഹൃത്തുക്കള്‍ക്കും പരസ്പരം അറിയാനും, പ്രശ്നങ്ങള്‍ പങ്കുവെക്കാനും, പിന് താങ്ങാനും ഈ കൂട്ടായ്മ വേദിയാകും, ഇവരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ സംഗമത്തിന്റെ മുഖ്യ വിഷയമാകും. രാവിലെ 10ന് മെഡിക്കല്‍ കോളജിലെ റെയില്‍വെ ടിക്കറ്റ് റിസര്‍വേഷന്‍ സെന്ററിന് സമീപമുള്ള ലഹരിവിമോചന കേന്ദ്രത്തില്‍ വച്ചാണ് പരിപാടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."