രാഷ്ട്രീയക്കളിയില്‍ പുനലൂരിന് അനുവദിച്ച ആര്‍.ടി ഓഫിസ് നഷ്ടപ്പെടുന്നു
സ്വന്തം ലേഖകന്‍
കൊല്ലം: ജില്ലയിലെ പുനലൂരിലേക്ക് കഴിഞ്ഞ വര്‍ഷം അനുവദിച്ച ആര്‍.ടി ഓഫിസ് കൈവിട്ടു പോകുന്ന അവസ്ഥ. കാസര്‍കോട്, തളിപ്പറമ്പ്, ഇരിങ്ങാലക്കുട, വടകര, നെടുമങ്ങാട്, പുനലൂര്‍ എന്നിവിടങ്ങളിലായി സര്‍ക്കാര്‍ പുതിയ ആറ് ആര്‍.ടി ഓഫിസുകള്‍ അനുവദിച്ചത്. എന്നാല്‍ കൊല്ലം പുനലൂരിലേക്കനുവദിച്ചത് ഒഴികെ മറ്റിടങ്ങളില്‍ അനുവദിച്ച ആര്‍.ടി ഓഫിസുകളുടെ കാര്യത്തിലെല്ലാം തീരുമാനമായി. എന്നാല്‍ കൊല്ലത്തിന്റെ കാര്യത്തില്‍ മാത്രം ഇപ്പോഴും രാഷ്ട്രീയ പിടിവലികള്‍ നടക്കുകയാണ്. സര്‍ക്കാര്‍ അനുവദിച്ച പുനലൂര്‍ ആര്‍.ടി ഓഫിസിപ്പോള്‍ ഫയലില്‍ പോലുമില്ലാത്ത അവസ്ഥയിതിയിലേക്കെത്തിയിരിക്കുകയാണ്. രാഷ്ട്രീയക്കളികള്‍ പിടി മുറുകുമ്പോഴും മൗനം വെടിയുകയാണ് ജനപ്രതിനിധികള്‍.
ഏറ്റവും വലിയ താലൂക്കും നിയോജകമണ്ഡലവും ആദിവാസികളും, സാധാരണക്കാരും, തോട്ടം തൊഴിലാളികളും ഏറ്റവും കൂടുതലുള്ള സ്ഥലമായതിനാലും ജനങ്ങള്‍ക്ക് പെട്ടെന്ന് എത്തിച്ചേരാനുള്ള സൗകര്യവും ഭൂമിശാസ്ത്രപരമായ സാധ്യതകളും കണക്കിലെടുത്തു അനുയോജ്യമായിട്ടും അര്‍ഹതയുണ്ടായിട്ടുമാണ് കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ ആര്‍.ടി ഓഫിസ് പുനലൂരില്‍ അനുവദിച്ചത്. എന്നാല്‍ തീര്‍ത്തും രാഷ്ട്രീയപരമായ നീക്കങ്ങളിലൂടെ മലയോര മേഖലയിലെ സാധാരണകാരായ ജനങ്ങളെയാകെ വിഡ്ഢികള്‍ ആക്കി കൊണ്ടാണ് ആര്‍.ടി ഓഫിസ് കൊട്ടാരക്കരയില്‍ സ്ഥാപിക്കാനുള്ള ഗൂഢനീക്കങ്ങള്‍ നടത്തുന്നത്.
പുനലൂര്‍ നഗരത്തില്‍ ആര്‍.ടി ഓഫിസിന് അനുയോജ്യമായ കെട്ടിടവും സൗകര്യങ്ങളും ടി.ബി ജങ്ഷനില്‍ ഉള്ള പി.ഡബ്ല്യൂ.ഡിയില്‍ ഉണ്ട്. എല്ലാവിധ സൗകര്യവുമുള്ള കെട്ടിടമുണ്ടായിട്ടും തികച്ചും രാഷ്ട്രീയ താല്‍പര്യങ്ങള്‍ മാത്രം മുന്‍നിര്‍ത്തി ചെയ്യുന്ന ഇത്തരം പ്രവൃത്തികള്‍ തീര്‍ത്തും ദുഃഖകരവും വോട്ട് ചെയ്തു അധികാരത്തിലെത്തച്ച ജനങ്ങളോടു ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹവുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."