ജില്ലയിലെ വെറ്ററിനറി ഡോക്ടര്‍മാരുടെ ഒഴിവ് നികത്തും: മന്ത്രി
കാസര്‍കോട്: ജില്ലയിലെ വെറ്ററിനറി ഡോക്ടര്‍മാരുടെ ഒഴിവുകള്‍ ഉടന്‍ നികത്തുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ. കെ രാജു പറഞ്ഞു. മൊഗ്രാല്‍ പുത്തൂര്‍ മൃഗാശുപത്രിക്ക് ലഭിച്ച ഐ.എസ.്ഒ 9001-2015 സര്‍ട്ടിഫിക്കറ്റ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എ.എ ജലീലിനു കൈമാറി മൊഗ്രാല്‍ പുത്തൂരില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്ത് ആദ്യമായാണ് ഒരു മൃഗാശുപത്രിക്ക് ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നത്. ഇതു മൃഗസംരക്ഷണ വകുപ്പിന് അഭിമാനിക്കാവുന്ന കാര്യമാണെന്നും മന്ത്രി പറഞ്ഞു. ജില്ലയിലെ വെറ്ററിനറി ഡോക്ടര്‍മാരുടെ ഒഴിവുകള്‍ ഉടന്‍ നികത്തും. നിലവിലുള്ള പി.എസ്.സി റാങ്ക് ലിസ്റ്റില്‍ നിന്ന് കാസര്‍കോട് ജില്ലയില്‍ ഒഴിവുള്ള ഏഴ് വെറ്ററിനറി സര്ജന്മാരുടെ ഒഴിവുകളിലും ഉടന്‍ നിയമനം നടത്തും. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷനായി. ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍ ഡോ. വി ശ്രീനിവാസന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ മുഖ്യാതിഥി ആയിരുന്നു. കലക്ടര്‍ കെ ജീവന്‍ബാബു കേരളോത്സവ മത്സര വിജയികള്‍ക്കുളള ഉപഹാരങ്ങള്‍ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി, മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. സമീറ ഫൈസല്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ മുജീബ് കമ്പാര്‍, അബ്ദുള്‍ ഹമീദ് ബെളളൂര്‍, ആയിഷത്ത് ഫൗസിയ, അംഗങ്ങളായ ജനാര്ദ്ദനന്, കെ എ അബ്ദുളളക്കുഞ്ഞി, ജയന്തി, സുഹറ കരീം, പ്രമീള, കെ ലീല, ബി.എം അശോക, ഫാത്തിമത്ത് സൗജാന, ടി.എ സുമയ്യ, എസ്.എച്ച് ഹമീദ്, ആനന്ദ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."