ഇ പേമെന്റ് വഴിയും പണമടയ്ക്കാം
കൊണ്ടോട്ടി: ഹജ്ജിന് അവസരം ലഭിച്ചവര്‍ക്കുള്ള ആദ്യഗഡു തുക ഇ പേമെന്റ് വഴിയുമടയ്ക്കാം. കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റില്‍ ഇ പേമെന്റിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്.
ആദ്യഗഡുവായി 81,000 രൂപയാണ് അടയ്ക്കേണ്ടത്. എസ്.ബി.ഐ, യൂനിയന്‍ ബാങ്ക് എന്നിവയുടെ ശാഖകളിലൂടെയാണ് നേരിട്ട് പണമടയ്ക്കേണ്ടത്. വെബ്സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്തോ അപേക്ഷാ ഫോറത്തിനൊപ്പമുള്ളതോ ആയ പേഇന്‍ സ്ലിപ്പ് ഉപയോഗിച്ച് വേണം പണമടയ്ക്കാന്‍. ബാങ്കില്‍ പണമടയ്ക്കുന്നവര്‍ പാന്‍ നമ്പര്‍ രേഖപ്പെടുത്തുകയോ ഫോറം 60 പൂരിപ്പിച്ചു നല്‍കുകയോ ചെയ്യണം. മറ്റു ചാര്‍ജുകളൊന്നും ബാങ്കുകള്‍ ഈടാക്കുകയില്ല.
ഇ പേമെന്റ് മുഖേനയാണെങ്കില്‍ ഡെബിറ്റ്, ക്രഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചോ ഇന്റര്‍നെറ്റ് ബാങ്കിങ് വഴിയോ പണമടയ്ക്കാം. ഏപ്രില്‍ അഞ്ചുവരെയാണ് പണം സ്വീകരിക്കുക.
നാലു പേര് യാത്ര
റദ്ദാക്കി
കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ തീര്‍ഥാടനത്തിന് അവസരം ലഭിച്ച നാലു പേര് യാത്ര റദ്ദാക്കി. തുടര്‍ച്ചയായ അഞ്ചാം വര്‍ഷത്തില്‍ അവസരം ലഭിച്ച രണ്ടു കവറുകളിലെ നാലു പേരാണ് ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് യാത്ര റദ്ദാക്കിയത്. ഇവരുടെ വിവരങ്ങള്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് കൈമാറി. ഹജ്ജിന് അവസരം ലഭിച്ചവര്‍ യാത്ര റദ്ദാക്കുന്ന ഒഴിവിലേക്ക് വെയിറ്റിങ് ലിസ്റ്റില്‍ നിന്നുളളവര്‍ക്ക് അവസരം ലഭിച്ചേക്കും. ആയിരം പേരുടെ വെയ്റ്റിങ് ലിസ്റ്റ് തയാറാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."