എന്‍.ടി പ്രഭാകരന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം
ആലപ്പുഴ: അര്‍ഹതപ്പെട്ട ആനുകൂല്യം കിട്ടാത്തതില്‍ മാനസിക പീഡനമനുഭവിച്ച് മരിച്ച എന്‍.ടി പ്രഭാകരന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകനായ കെ.എം. ജയസേനന്‍ ആവശ്യപ്പെട്ടു.
ഇന്‍ഡ്യന്‍ കൗണ്‍സില്‍ ഫോര്‍ അഗ്രികള്‍ച്ചര്‍ റിസേര്‍ച്ചില്‍ സീനിയര്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഓഫീസറായിരിക്കെ തുടര്‍ച്ചയായ ജാതീയ പീഡനങ്ങളില്‍ പൊറുതിമുട്ടി അഞ്ചുവര്‍ഷം സര്‍വീസ് ബാക്കിനില്‍ക്കേ സ്വയം വിരമിക്കുകയായിരുന്നു അദ്ദേഹം.
എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശവും സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെയും സുപ്രീംകോടതിയുടെ ഉത്തരവും പ്രകാരം മുഴുവന്‍ പ്രമോഷനും ആനുകൂല്യങ്ങള്‍ക്കും അര്‍ഹനായെങ്കിലും ഫുള്‍പെന്‍ഷന്‍ പോലും ലഭിച്ചില്ല. ഇതിനായി മുട്ടാത്ത വാതലുകളില്ല.
കേന്ദ്രമന്ത്രാലയവും തഴയുകയാണുണ്ടായത്. കാല്‍നൂറ്റാണ്ടോളം ഇതിനായി പോരാട്ടം നടത്തിയെങ്കിലും ആനുകൂല്യങ്ങള്‍ ലഭിക്കാതെ മാനസികപീഡനം അനുഭവിച്ച് മരിക്കുകയായിരുന്നു.
ഇതിനുത്തരവാദികളായ ഉദ്യോഗസ്ഥരെ നിയമത്തിനു മുന്നില്‍ എത്തിക്കണം. സമഗ്രമായ സി.ബി.ഐ. അന്വേഷണം നടത്തുകയും അദ്ദേഹത്തിനേറ്റ മാനസിക പീഡനങ്ങള്‍ക്ക് രണ്ടു കോടി രൂപ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണം.
ഇതിനായി പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും നിവേദനം നല്‍കിയതായും ജയസേനന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."