ക്ഷിര കര്‍ഷക പെന്ഷന് 1,100 രൂപയായി വര്‍ധിപ്പിച്ചു: മന്ത്രി കെ. രാജു
വെള്ളറട: പാലിന്റെ ഗുണനിലവാരം ഉറപ്പ് വരുത്താന്‍ പാറശ്ശാല ചെക്ക് പോസ്റ്റില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയതായി മന്ത്രി അഡ്വ. രാജു. മൈലച്ചല് സര്‍വിസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ ഫെസിലിറ്റേഷന്‍ സെന്ററുകളുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.
ക്ഷിരകര്ഷകര്ക്ക് പെന്ഷന് 1100 രൂപയായി വര്ദ്ദിപ്പിച്ചുവെന്നും 105 ബ്ലോക്ക് പഞ്ചായത്തുകളില്‍ രാത്രിയില്‍ മൃഗാശുപത്രിയില്‍ ഡോക്ടര്‍മാരുടെ സേവനം ഉറപ്പ് വരുത്തിയിട്ടുണ്ടെന്നും മില്‍മ മൂല്യ വര്‍ദ്ദിത ഉല്‍പ്പന്നങ്ങള്‍ നര്‍മിച്ച് വില്‍പ്പന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ആര്യന് കോട് ക്ഷീര സംഘം, തെള്ളുക്കുഴി ക്ഷീരസംഘം, ചുള്ളിമാനൂര്‍ ക്ഷീര സംഘം എന്നിവയും ഉദ്ഘാടനം ചെയ്തു. പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുജാതകുമാരി അധ്യക്ഷയായി. ക്ഷീരവികസന വകുപ്പ് ഡരക്ടര്‍ എബ്രഹാം ടി ജോസഫ്, ക്ഷീരകര്‍ഷക ക്ഷേമനിതി ചെയര്മാന് എന്‍. രാജന്, ബി.പി മുരളി, ആര്യന്‍കോട് പഞ്ചായത്ത് പ്രസിഡന്റ് കെ. അനില്‍, പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഐ.ആര് സുനിത, അയ്യപ്പന്‍നായര്‍, അഡ്വ. ഗിരീഷ്കുമാര്‍, കെ.കെ സജയന്, കെ.വി വിജിത്ര, ഗീതാ രാജശേകരന്‍, കെ.എസ് ഷീബാറാണി, വീരേന്ദ്രകുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."