HOME
DETAILS

കുണ്ടറയിലെ 14കാരന്റെ ദുരൂഹമരണം; വിക്ടറിനെയും മകനെയും നുണ പരിശോധനയ്ക്ക് വിധേയരാക്കും

  
backup
March 24 2017 | 19:03 PM

%e0%b4%95%e0%b5%81%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%b1%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-14%e0%b4%95%e0%b4%be%e0%b4%b0%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%a6%e0%b5%81%e0%b4%b0%e0%b5%82

കൊല്ലം: കുണ്ടറയില്‍ 14 വയസുകാരന്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ കുണ്ടറ പീഡനകേസ് പ്രതി വിക്ടറിനേയും മകന്‍ ഷിബുവിനേയും നുണപരിശോധനയ്ക്ക് വിധേയരാക്കും. ഇതിനായി പൊലിസ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു.
ചെറുമകളെ പീഡിപ്പിച്ച കേസില്‍ പ്രതിയായ വിക്ടറിനും മകന്‍ ഷിബുവിനുമെതിരേ ദുരൂഹ സാഹചര്യത്തില്‍ മരിച്ച കുണ്ടറ നന്തീരിക്കലിലെ 14 വയസ്സുകാരന്‍ സജുവിന്റെ മാതാവ് സുവര്‍ണ കൊട്ടാരക്കര ഡിവൈ.എസ്.പിക്ക് പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് ഇരുവരെയും നുണ പരിശോധനയ്ക്ക് വിധേയരാക്കുന്നത്.
വിക്ടറും മകനും ചേര്‍ന്ന് പതിനാലുകാരനെ കൊലപ്പെടുത്തിയെന്നാണ് ആരോപണം. കേസുമായി ബന്ധപ്പെട്ട് ഷിബുവിനെ കഴിഞ്ഞ ദിവസം അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. സജുവിന്റെ മരണത്തില്‍ ഇരുവര്‍ക്കും പങ്കുണ്ടെന്ന് ചോദ്യം ചെയ്യലില്‍ പൊലിസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് ഇരുവരെയും നുണ പരിശോധനയ്ക്ക് വിധേയരാക്കുന്നത്.
2010 മെയിലാണ് സജുവിനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വിക്റ്റടറിന്റെ വീടിന് സമീപം താമസിച്ചപ്പോഴാണ് സജു മരിച്ചത്. സജുവിനെ കൊല്ലുമെന്ന് ഷിബു ഭീഷണിപ്പെടുത്തിയിരുന്നതായി സുവര്‍ണ മൊഴി നല്‍കിയിട്ടുണ്ട്. അയല്‍വാസിയെ ഉപയോഗിച്ച് വിക്ടറും ഷിബുവും പെണ്‍വാണിഭം നടത്താനുള്ള ശ്രമങ്ങള്‍ ചെറുത്തതാണ് കൊലയ്ക്ക് കാരണമെന്ന് നിഗമനം.
പൊലിസ് എത്തുന്നതിനു മുന്‍പ് ഷിബു സജുവിന്റെ മൃതദേഹം കയറില്‍ നിന്നും അറുത്ത് ആശുപത്രിയിലേക്ക് മാറ്റിയതും ദൂരുഹത വര്‍ധിപ്പിക്കുന്നു.
സജുവിന്റെ മരണം കൊലപാതമെന്ന് കാട്ടി സുവര്‍ണ പൊലിസില്‍ പരാതിപ്പെട്ടെങ്കിലും അന്വേഷണമുണ്ടായില്ല. ചെറുമകളെ പീഡിപ്പിച്ച കേസില്‍ വിക്ടര്‍ പിടിയിലായെന്ന് അറിഞ്ഞതോടെയാണ് മകനെ കൊലപ്പെടുത്തിയതാണെന്ന് കാണിച്ച് സുവര്‍ണ പരാതി നല്‍കിയത്.
തുടക്കത്തില്‍ കേസ് അന്വേഷിച്ച കുണ്ടറ സി.ഐ ഷാബുവിനെയും അന്വേഷസംഘം ചോദ്യം ചെയ്യും. ഷാബു സസ്‌പെന്‍ഷനിലാണ്. സംഭവം നടക്കുമ്പോള്‍ കുണ്ടറ സ്റ്റേഷനില്‍ ഉണ്ടായ മറ്റു പൊലിസുകാരെയും കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനാണ് തീരുമാനം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  2 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  3 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  3 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  3 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  4 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  4 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  4 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  5 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  5 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  5 hours ago