കൊച്ചി കപ്പല്‍ശാലയുടെ 3.4 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിക്കും
കൊച്ചി: രാജ്യത്ത് പൊതുമേഖലയിലുള്ള ഏറ്റവും വലിയ കപ്പല്‍ശാലയായ കൊച്ചി കപ്പല്‍ശാലയുടെ 3.4 കോടിയോളം ഓഹരികള്‍ വിറ്റഴിക്കാനുള്ള പ്രാഥമിക നടപടിക്ക് കേന്ദ്രസര്‍ക്കാര്‍ തുടക്കമിട്ടു. സ്വകാര്യവല്‍ക്കരണം ലക്ഷ്യമിട്ട് പ്രാഥമിക ഓഹരിവില്പ്പനക്കായി സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ (സെബി) അനുമതി തേടിയിരിക്കുകയാണ്. 22,65,6,000 പുതിയ ഓഹരികള്‍ ഇറക്കാനും സര്‍ക്കാരിന്റെ കൈവശമുള്ള 11,32,8,000 ഓഹരികള്‍ വില്‍ക്കാനുമാണ് രാഷ്ട്രപതി അനുമതി നല്‍കിയിരിക്കുന്നത്. ഒരു ഓഹരിക്ക് 10 രൂപയാണു മുഖവില.
സ്ഥാപനത്തില്‍ പുതിയ ഡ്രൈഡോക്ക് നിര്‍മിക്കാനും കൊച്ചിന് പോര്‍ട് ട്രസ്റ്റിന്റെ അധീനതയിലുള്ള പ്രദേശത്ത് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഷിപ് റിപ്പയര്‍ യാര്‍ഡ് സ്ഥാപിക്കുന്നതിനുമാണ് ഓഹരിവില്‍പ്പനയിലൂടെ ലഭിക്കുന്ന തുക വിനിയോഗിക്കുകയെന്ന് അധികൃതര്‍ പറയുന്നു. സെബി ക്യാപിറ്റല്‍ മാര്‍ക്കറ്റ് ലിമിറ്റഡ്, എഡെല്വെയ്സിസ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ്, ജെഎം ഫിനാന്‍ഷ്യല്‍ എന്നിവയാണ് ഓഹരിവില്‍പ്പനയുടെ ലീഡ് മാനേജര്‍മാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."